ഇനി മധുരം കഴിക്കാൻ തോന്നിയാല്‍ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ; സേമിയ ഉപയോഗിച്ച്‌ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി ഇതാ

Spread the love

കോട്ടയം: ഇനി മധുരം കഴിക്കാൻ തോന്നിയാല്‍ ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ… കുട്ടികള്‍ക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പി.

സേമിയ ഉപയോഗിച്ച്‌ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഐറ്റം.

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

50 ഗ്രാം വെർമിസെല്ലി
1/3 കപ്പ് പഞ്ചസാര
30 ഗ്രാം ഖോയ
ആവശ്യത്തിന് ബദാം
ആവശ്യത്തിന് കശുവണ്ടി
ആവശ്യത്തിന് ഉണക്കമുന്തിരി
3 ടേബിള്‍സ്പൂണ്‍ നെയ്യ്
ആവശ്യത്തിന് കറുത്ത ഏലം
ഗ്രാമ്ബൂ 2 എണ്ണം
കറുവപ്പട്ട 2 എണ്ണം
തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി അതില്‍ നെയ്യ് ചേർത്ത് ഉരുക്കിയെടുക്കുക. ഇതിലേയ്ക്ക് ഗ്രാമ്ബു, കറുവപ്പട്ട എന്നിവ ചേർത്ത് രണ്ട് മിനിറ്റോളം ഒന്ന് വഴറ്റിയെടുക്കുക. ഏലയ്ക്കാപ്പൊടി, കശുവണ്ടി, ഉണക്കമുന്തിരി, ബദാം എന്നിവ കൂടെ ചേർത്ത് ഇളക്കി രണ്ട് മിനിറ്റ് നേരം വറുത്തെടുക്കുക.

ഇതിലേയ്ക്ക് സേമിയ കൂടെ ചേർത്ത് സേമിയയുടെ നിറം മാറി വരുന്നത് വരെ ഏകദേശം 3-4 മിനിറ്റ് ഇളക്കികൊടുക്കുക. ഖോയ കൂടെ ചേർത്ത് നന്നായി ഇളക്കുക. ഖോയ നന്നായി അലിഞ്ഞ്, സേമിയ മൃദുവാകുന്നത് വരെ പാകം ചെയ്യണം. ഇതിലേയ്ക്ക് ചൂടുവെള്ളം കൂടെ ചേർക്കുക. വെള്ളം തിളച്ച്‌ വറ്റി വരണം. എന്നാല്‍ ഡ്രൈ ആകാതിരിക്കാനും ശ്രദ്ധിക്കണം. ഇതിലേയ്ക്ക് പഞ്ചസാര കൂടെ ചേർത്ത് നന്നായി ഇളക്കണം. തുടർച്ചയായി ഇളക്കികൊണ്ടേയിരിക്കണം. മീഡിയം തീയില്‍ 3-4 മിനിറ്റ് പാകം ചെയ്യുക. ഇനി തീ അണച്ച്‌ ഒരു പത്ത് മിനിറ്റ് ഇതൊന്ന് മാറ്റി വെയ്ക്കാം. ശേഷം പിസ്ത, ബദാം എന്നിവ ചേർത്ത് അലങ്കരിച്ച ശേഷം രുചികരമായ ഈ സേമിയ മധുരം വിളമ്ബാവുന്നതാണ്.