
കോട്ടയം പാമ്പാടിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും യുവാവിനെയും സംശയാസ്പദമായ സാഹചര്യത്തില്‍ സെമിത്തേരിയിൽ കണ്ടെത്തി; പെൺകുട്ടി സ്കൂൾ യൂണിഫോമിൽ
സ്വന്തം ലേഖകൻ
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും യുവാവിനെയും സെമിത്തേരിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തി.
ഇന്നലെ രാവിലെ 7.30നാണ് പാമ്പാടിക്കു സമീപ പ്രദേശത്തുള്ള ഒരു പള്ളിയുടെ സെമിത്തേരിയില്‍ സ്കൂള്‍ യൂണിഫോമണിഞ്ഞ് പെണ്‍കുട്ടിയേയും യുവാവിനെയും കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ നേരമായി ഇരുവരും സെമിത്തേരിയില്‍ ചെലവഴിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പള്ളി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. എപ്പോഴാണ് ഇവര്‍ സെമിത്തേരയില്‍ എത്തിയതെന്ന് കാര്യം വ്യക്തമല്ല.
ഇതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി ഇവരോട് വിവരങ്ങള്‍ ചോദിച്ചു. ഇതോടെയാണ് യൂണിഫോമണിഞ്ഞ പെണ്‍കുട്ടി പാമ്പാടിയ്ക്കു സമീപ പ്രദേശത്തുള്ള സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയാണെന്ന് മനസിലായത്. നാട്ടുകാര്‍ ഇടപെട്ട് ഇരുവരെയും ഇവിടെ നിന്നും പറഞ്ഞുവിടുകയായിരുന്നു.