
കോട്ടയം: മണർകാട് സെൻമേരീസ് കോളേജിൽ കേരള നവോത്ഥാനം ഒരു പുനർവായന എന്ന വിഷയത്തെ ആസ്പദമാക്കി നാളെ (മാർച്ച് 11) കോളേജിലെ ചരിത്രഭാഷാ വിഭാഗങ്ങളും ഡി എസ് എസ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയും സംയുക്തമായി ഒരു അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു. പല ദശകങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പല അടരുകൾ ഉള്ള വിപ്ലവ സമാനമായ മാറ്റങ്ങൾക്ക് ഹേതുവായ നവോത്ഥാനം എന്ന പ്രതിഭാസത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കുവാനുള്ള ഒരു ശ്രമം എന്ന നിലയിലാണ് ഈ സെമിനാർ വിഭാവനം ചെയ്തിട്ടുള്ളത്.
“കേരള നവോത്ഥാനം സാമൂഹ്യ ഭാവനയുടെ പരിവർത്തനം” “ശ്രീനാരായണഗുരുവും ജാതി ഭൂപടങ്ങളുടെ പിഴുതെറിയലും” “സാമൂഹ്യ പരിഷ്കർത്താവ് എന്ന സംജ്ഞയുടെ വിവിധ വാചൃതലങ്ങൾ” “അയ്യങ്കാളിയെ മനസ്സിലാക്കൽ” എന്നീ വിഷയങ്ങളെ ആസ്പദമാക്കി യഥാക്രമം സണ്ണി എം കപിക്കാട്,ഡോ. സെബാസ്റ്റ്യൻ ജോസഫ് ഡോ. ജെന്റിൽ ടി വർഗീസ് എന്നിവർ പ്രഭാഷണങ്ങൾ നടത്തുന്നു.
വിദ്യാർത്ഥികൾക്കും ഗവേഷകർക്കും താല്പര്യമുള്ള ഏവർക്കും ഈ സെമിനാറിൽ പങ്കെടുക്കാവുന്നതാണ് രജിസ്ട്രേഷൻ ഫീസ് ഇല്ല. സെമിനാർ സംബന്ധിക്കുന്ന വിവരങ്ങൾക്ക് കോഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്. മഞ്ജുഷ സി.ജി. 9496167805, ഷെറി മാത്യൂസ്-8281414680, ഷൈൻ ഒ.വി.-9447775743

Whatsapp Group 1 | Whatsapp Group 2 |Telegram Group