
സ്വന്തം ലേഖകൻ
കോട്ടയം: തിരുവഞ്ചൂർ പബ്ലിക് ലൈബ്രറി യുവജനവേദിയുടെയും പകൽ വീടിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സെമിനാർ നടത്തി.
എക്സൈസ് ഇൻസ്പെക്ടർ സതീഷ് PK സെമിനാർ നയിച്ചു. പ്രസിഡന്റ് സാബു കോലത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ശ്രീ. സാബു കല്ലക്കടമ്പിൽ , പകൽ വീട് കൺവീനർ ശരിധരൻ നായർ കളത്തിൽ, ലൈബ്രറി യുവജനവേദി കൺവീനർ , അനീഷ് KR, പകൽവീട് ഭാരവാഹികളായ ,സുരേഷ് CK (റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ), സുധാകരപ്പണിക്കർ, സുരേഷ് കുമാർ മയൂഖം എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group