ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ കേരളത്തെ സാമ്പത്തികമായി തകർക്കുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്; സിഐടിയു കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു

Spread the love

കോട്ടയം:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്.
“ട്രംപിന്റെ വ്യാപാരയുദ്ധവും മോദിയുടെ കീഴടങ്ങലും’ എന്ന വിഷയത്തിൽ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

സംസ്ഥാനത്തിന്റെ കാർഷിക മേഖല ആസിയൻ കരാറിന്റെ ദോഷ വശങ്ങളിൽ കുരുങ്ങികിടക്കുകയാണ്‌. ഇപ്പോഴും പിടിച്ചുനിൽക്കുന്ന മേഖലയെയാണ് ട്രംപ് പൂർണമായും തകർക്കുന്നത്. ട്രംപിന്റെ തീരുവകൾ ബാധിക്കുന്നത് കയറ്റുമതിയിൽ പിടിച്ചുനിൽക്കുന്ന മേഖലകളെ കൂടിയാണ്.

അമേരിക്കയുടെ ഇത്തരം പ്രവൃത്തികൾക്കെതിരെ നിലപാടെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കണമെന്നും ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.
സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ അധ്യക്ഷനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സെക്രട്ടറി അഡ്വ. കെ അനിൽകിമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് സുധ കുര്യൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ ഗണേശൻ, കെ ബി രമ, വി കെ സുരേഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സി ജെ ജോസഫ് എന്നിവർ സംസാരിച്ചു.