വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് സംരംഭകർക്കായി സംരംഭകത്വ ശിൽപശാല സംഘടിപ്പിക്കുന്നു

Spread the love

കോട്ടയം: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് സംരംഭകർക്കായി വർക്കിംഗ് ക്യാപ്പിറ്റൽ മാനേജ്മെന്റ് എന്ന വിഷയത്തിൽ ഏകദിന ശിൽപശാലസംഘടിപ്പിക്കുന്നു.

ജൂൺ അഞ്ചിന് കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി കാമ്പസ്സിൽ വച്ച് നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ http://kied.info/training calender/ എന്ന വെബ്സൈറ്റിൽ ഓൺലൈനായി ജൂൺ മൂന്നിന് മുൻപ് അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 40 പേർ മാത്രം ഫീസ് അടച്ചാൽ മതി. വിശദവിവരത്തിന് ഫോൺ-0484 2532890,2550322,7994903058