play-sharp-fill
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് പ്രഥമ കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് പരീക്ഷയെഴുതുന്നവർക്കായി സെമിനാർ സംഘടിപ്പിക്കുന്നു: ആദ്യം രജിസ്റ്റർ ചെയ്യുന്ന 750 പേർക്ക് റെഫറൻസ് ഗൈഡ് സൗജന്യം

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് പ്രഥമ കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് പരീക്ഷയെഴുതുന്നവർക്കായി സെമിനാർ സംഘടിപ്പിക്കുന്നു: ആദ്യം രജിസ്റ്റർ ചെയ്യുന്ന 750 പേർക്ക് റെഫറൻസ് ഗൈഡ് സൗജന്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2020 ഫെബ്രുവരി 12-ാം തീയതി രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ പ്രഥമ കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് പരീക്ഷയെഴുതുന്നവർക്കായി മുൻ ഡി.ജി.പി. ശ്രീ അലക്‌സാണ്ടർ ജേക്കബ് അവർകളുടെ നേതൃത്വത്തിൽ ഒരു ദിവസത്തെ സെമിനാർ തിരുവനന്തപുരം ഗവ.വിമൻസ് കോളജിൽ വച്ച് സംഘടിപ്പിക്കുന്നു.

ശശി തരൂർ എം.പി, .ജീവൻ ബാബു ഐ.എ.എസ് എന്നിവർ ക്ലാസ്സ് എടുക്കും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ https://thewindow.ksywb.in/v2/register എന്ന ഓൺലൈൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്ത് സെമിനാറിൽ പങ്കെടുക്കുന്ന 750 പേർക്ക് റെഫറൻസ് ഗൈഡ് സൗജന്യമായി നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group