അമ്മ എല്ലാ ദിവസവും എന്നെ ഫോണ്‍ വിളിക്കാറുണ്ടായിരുന്നു ;കഴിഞ്ഞ 26 മുതല്‍ ഫോണ്‍വിളി മുടങ്ങി! ഫോണ്‍വിളി മുടങ്ങിയപ്പോള്‍ അപകടം മണത്തു; പത്മത്തിന്റെ മകന് സെല്‍വരാജ് പറയുന്നു
കൊച്ചി: കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശിനി പത്മത്തിന്റെ മകന് സെല്‍വരാജ് കടവന്ത്ര പോലീസില്‍ നല്കിയ പരാതിയാണ് തിരുവല്ല നരബലിയുടെ അന്വേഷണത്തിലേക്കു വഴിതിരിച്ചുവിട്ടത്.
കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയില്‍ താമസിച്ചിരുന്ന അമ്മ പത്മത്തിന്റെ പതിവായുള്ള ഫോണ്‍കോള്‍ മുടങ്ങിയതിനെത്തുടര്‍ന്നാണു സെല്‍വരാജ് അമ്മയെ തിരക്കി കൊച്ചിയിലെത്തിയത്. അമ്മ എല്ലാ ദിവസവും തന്നെ ഫോണ്‍ വിളിക്കാറുണ്ടെന്നു സെല്‍വരാജ് പറഞ്ഞു. തിരുവല്ലയിലെ ദമ്ബതികളെക്കുറിച്ചോ ഷാഫിയെക്കുറിച്ചോ ഒന്നും സംഭാഷണത്തില്‍ സൂചിപ്പിച്ചിട്ടില്ല.
കഴിഞ്ഞ 26 മുതല്‍ വിളി മുടങ്ങി. മൊബൈല്‍ ഫോണ്‍ നിശ്ചലമായിരുന്നു. പിറ്റേന്നു തന്നെ ഇവിടെയെത്തി പരിചയക്കാര് വഴിയെല്ലാം അന്വേഷിച്ചെങ്കിലും അമ്മയെക്കുറിച്ചു വിവരമൊന്നും ലഭിച്ചില്ലെന്നും സെല്‍വരാജ് പറഞ്ഞു. തുടര്‍ന്നാണു സെല്‍വരാജ് പോലീസില്‍ പരാതി നല്‍കിയത്. സിസിടിവി കാമറകളും കോള്‍ ലിസ്റ്റുകളും പരിശോധിക്കാമെന്നു പോലീസ് ഉറപ്പു നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group