video
play-sharp-fill

ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വിൽപ്പന; സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്സൈസിന്റെ പിടിയിൽ; ഇയാളിൽ നിന്ന് 9 ലിറ്റർ മദ്യം പിടിച്ചെടുത്തു; കേസിന് പിന്നാലെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്ത്

ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വിൽപ്പന; സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്സൈസിന്റെ പിടിയിൽ; ഇയാളിൽ നിന്ന് 9 ലിറ്റർ മദ്യം പിടിച്ചെടുത്തു; കേസിന് പിന്നാലെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്ത്

Spread the love

ഇടുക്കി: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യം വിറ്റ കേസിൽ ഇടുക്കിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിൽ.

ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ പ്രവീൺ കുര്യാക്കോസാണ് എക്സൈസ് പിടിയിലായത്.

ഇയാളുടെ കൈയിൽ നിന്നും ഒമ്പത് ലിറ്റർ മദ്യം എക്സൈസ് കണ്ടെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ സിപിഎം പ്രവീൺ കുര്യാക്കോസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് അറിയിച്ചു.