കോഴിക്കടയുടെ മറവില്‍ വിദേശ മദ്യവില്‍പ്പന; യുവാവ് പിടിയില്‍ ; 500 മില്ലിയുടെ 51 കുപ്പി മദ്യവും പിടിച്ചെടുത്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂര്‍: കോഴിക്കടയുടെ മറവില്‍ വില്‍പ്പനക്കായി വിദേശ മദ്യം കൈവശം വച്ചയാളെ ചാലക്കുടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ കല്ലിങ്ങപ്പുറം രതീഷ്(40)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 500 മില്ലിയുടെ 51 കുപ്പി മദ്യം പിടിച്ചെടുത്തു.

ഡ്രൈ ഡേയുടെ ഭാഗമായി കുറ്റിച്ചിറ മേഖലയിലെ പരിശോധനക്കിടിയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് സമീര്‍, ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍, ഷാജി, പിങ്കി മോഹന്‍ദാസ്, സുരേഷ്, ജെയ്സണ്‍, ഷിജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.