ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; ഹോണ്‍ മുഴക്കിയിട്ടും മാറിയില്ല: ജീവൻ വരെ പണയപ്പെടുത്തി സെല്‍ഫി: ട്രെയിനു മുന്നിൽ നിന്ന് പിടിച്ചു മാറ്റിയപ്പോഴും ചിരി: കേസെടുക്കണമെന്ന തരത്തിൽ കമന്റുകൾ

Spread the love

കോട്ടയം: സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുക എന്ന ഉദ്ദേശത്തോടെ പലതരത്തിലുള്ള സാഹസിക പ്രവൃത്തികളില്‍ ഏർപ്പെടുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്.
വാഹനങ്ങളില്‍ അപകടകരമായ സ്റ്റണ്ടുകള്‍ നടത്തി ചിത്രീകരിക്കുന്നത് മുതല്‍ ജീവൻ പണയപ്പെടുത്തി സെല്‍ഫി എടുക്കുന്നത് വരെ ഇതില്‍ ഉള്‍പ്പെടുന്നു.

video
play-sharp-fill

ഏതാനും ദിവസങ്ങള്‍ മുൻപ് അത്തരത്തില്‍ അപകടകരമായ രംഗങ്ങള്‍ ചിത്രീകരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുണ്ടായി. യാതൊരു വിധത്തിലുള്ള മുൻകരുതലുകളും ഇല്ലാതെ അശ്രദ്ധമായി ഒരു യുവാവ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്

തൊട്ടുമുൻപിലായി നിന്ന് സെല്‍ഫി എടുക്കാൻ ശ്രമിക്കുന്ന രംഗങ്ങളാണ് ഈ വീഡിയോയില്‍ ഉള്ളത്. ജീവൻ പണയം വെച്ചുകൊണ്ടുള്ള ഈ സെല്‍ഫി ശ്രമത്തിന്റെ വീഡിയോ ഡാർജിലിംഗില്‍ നിന്നാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഓണ്‍ലൈനില്‍ കാര്യമായ ശ്രദ്ധ നേടി, 5.5 ദശലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം ഇത് കണ്ടുകഴിഞ്ഞു. സെല്‍ഫി എടുക്കാൻ
ശ്രമം നടത്തിയ യുവാവ് തന്നെയാണ് തൻറെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്. യുവാവിന്റെ അശ്രദ്ധമായ പെരുമാറ്റത്തില്‍ ആളുകള്‍ രോഷം പ്രകടിപ്പിക്കുകയും ഇയാള്‍ക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാൻ യുവാവ് മനപ്പൂർവം നടത്തിയ ശ്രമമാണ് ഇതെന്നും അഭിപ്രായപ്പെട്ടവർ നിരവധിയാണ്.

ഡാർജിലിംഗിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ടോയ് ട്രെയിന് മുൻപില്‍ നിന്നുകൊണ്ടാണ് യുവാവ് സെല്‍ഫി ചിത്രീകരിക്കാൻ ശ്രമിച്ചത്. ട്രെയിൻ നിരവധി തവണ ഹോണ്‍ മുഴക്കിയിട്ടും മാറാതെ സെല്‍ഫി എടുക്കുന്നത് തുടർന്ന ഇയാളെ സമീപത്ത് ഉണ്ടായിരുന്നു മറ്റൊരു വ്യക്തിയാണ് ട്രാക്കില്‍ നിന്നും പിടിച്ചു മാറ്റിയത്.

ഈ സമയം യുവാവ് യാതൊരു ഭയവും കൂടാതെ ചിരിച്ചുകൊണ്ട് സെല്‍ഫി ചിത്രീകരിക്കുന്നത് തുടരുന്നതും വീഡിയോയില്‍ കാണാം. ‘സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ നിർണായകമായ രക്ഷപ്പെടല്‍’ എന്ന ക്യാപ്ഷനോടെയാണ് ഇയാള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം, ഗാസിയാബാദില്‍ ഇൻസ്റ്റാഗ്രാം റീല്‍ റെക്കോർഡുചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു പെണ്‍കുട്ടിക്ക് കെട്ടിടത്തിൻ്റെ ആറാം നിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ബാല്‍ക്കണിയില്‍ നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ മൊബൈല്‍
ഫോണ്‍ അബദ്ധത്തില്‍ കൈയില്‍ നിന്ന് താഴോട്ട് വീണത് പിടിക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് പെണ്‍കുട്ടി അപകടത്തില്‍ പെട്ടത്.