video
play-sharp-fill

സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി നദിയിൽ വീണു ; വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി നദിയിൽ വീണു ; വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Spread the love

 

സ്വന്തം ലേഖിക

കുഴിത്തുറ: സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി നദിയിൽ വീണ വിദ്യാർത്ഥിയും രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരനും മുങ്ങി മരിച്ചു. കൊല്ലം തോട്ടയ്ക്കാട് എള്ളുവിള പുത്തൻവീട്ടിൽ അശോകന്റെ മകൻ അശ്വിൻ അശോക്(19), ആറ്റിങ്ങൽ എൽഎംഎസ് ചർച്ചിനു സമീപം കൊച്ചുവീട്ടുവിള വീട്ടിൽ അജിയുടെ മകൻ അഭയ്(19) എന്നിവരാണ് മരിച്ചത്.

പടന്താലുമൂട്ടിലെ സ്വകാര്യ പാരാമെഡിക്കൽ കോളേജിലെ ബിഎസ്സി ഡയാലിസിസ് ഒന്നാംവർഷ വിദ്യാർത്ഥികളാണ് ഇരുവരും. കോളജിന് അവധിയായതിനാൽ സുഹൃത്തുക്കളായ നാലംഗസംഘം താമ്രപർണി നദിയുടെ മടിച്ചൽ ഭാഗത്ത് കുളിക്കാൻ എത്തിയതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ സമയം അശ്വിൻ സമീപത്തെ പാറയിൽനിന്ന് മൊബൈൽ ഫോണിൽ സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീണു. ഇതുകണ്ട് സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച അഭയും വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഇരുവരെയും നാട്ടുകാർ കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കളിയിക്കവിള പൊലീസ് കേസെടുത്തു