video
play-sharp-fill
സെൽഫ് ഗോളിൽ ബാഴ്‌സ: റോണോ ഗോളിൽ സമനില പിടിച്ച് യുവന്റസ്; ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന് തുടക്കം

സെൽഫ് ഗോളിൽ ബാഴ്‌സ: റോണോ ഗോളിൽ സമനില പിടിച്ച് യുവന്റസ്; ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന് തുടക്കം

സ്വന്തം ലേഖകൻ

മാഡ്രിഡ്: ചാമ്പൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി ബാഴ്സലോണ. പന്ത്രണ്ടാം മിനിറ്റിൽ ലൂക്ക്‌ഷോ അടിച്ച സെൽഫ് ഗോളാണ് ബാഴ്സയ്ക്ക് നേട്ടമായത്. ലയണൽ മെസിയുടെ ക്രോസിൽ നിന്നുള്ള സുവാരസിന്റെ ഹെഡർ യുണൈറ്റഡ് താരം ലൂക്ക്ഷാ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ആദ്യം ആ ഗോളിൽ ഓഫ് സൈഡ് വിളിച്ച റഫറി, പിന്നീട് വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു.

സെൽഫ് ഗോളിൽ മത്സരത്തിൽ പിന്നിലായതോടെ യുണൈറ്റഡ് കൂടുതൽ കരുത്തോടെ കളിക്കാൻ തുടങ്ങി. പിന്നീട് പൊരുതൽ തുടർന്നെങ്കിലും ബാഴ്സ ഗോൾകീപ്പറെ കാര്യമായി തളർത്താൻ യുണൈറ്റഡിന് കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച അർധരാത്രി നടന്ന മറ്റൊരു ചാമ്ബ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനെ, അയാക്സ് സമനിലയിൽ കുരുക്കി. അയാക്സിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. യുവന്റസിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും, അയാക്സിന് വേണ്ടി ബ്രസീൽ താരം നെരസുമാണ് ഗോൾ നേടിയത്.