video
play-sharp-fill
അഞ്ചു വർഷം നീണ്ട പ്രണയം: ഒരു വർഷം മുൻപ് കാമുകിയുമായി അകന്നു; കൊല്ലത്തെ ആത്മഹത്യയ്ക്കും കൊലപാതകശ്രമത്തിനും പിന്നിൽ പ്രണയത്തീ …! കാമുകന് പിന്നാലെ യുവതിയുടെ അമ്മയും വെന്തുമരിച്ചു

അഞ്ചു വർഷം നീണ്ട പ്രണയം: ഒരു വർഷം മുൻപ് കാമുകിയുമായി അകന്നു; കൊല്ലത്തെ ആത്മഹത്യയ്ക്കും കൊലപാതകശ്രമത്തിനും പിന്നിൽ പ്രണയത്തീ …! കാമുകന് പിന്നാലെ യുവതിയുടെ അമ്മയും വെന്തുമരിച്ചു

സ്വന്തം ലേഖകൻ

കൊല്ലം: സംസ്ഥാനത്ത് ഇനിയും അവസാനിക്കാതെ പ്രണയക്കൊലകൾ. അഞ്ചുവർഷത്തെ പ്രണയം തകർന്നതിനെ തുടർന്ന് യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലത്താണ് സംഭവം. കടവൂർ സ്വദേശി ശെൽവമണിയാണ് മരിച്ചത്. യുവാവിന്റെ ആക്രമണത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ അമ്മയും  മരിച്ചു.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെ പെട്രോളുമായി കാവനാട്ടുള്ള യുവതിയുടെ വീട്ടിലെത്തിയ ശെൽവമണി വീടിന് തീവെയ്ക്കുകയായിരുന്നു. വീട്ടിൽ തീ പടരുന്നത് കണ്ട് യുവതിയും വീട്ടുകാരും പുറത്തേക്കോടുകയായിരുന്നു. വീടിന് മുന്നിൽ പെട്രോളുമായി നിന്ന യുവാവിനെ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ അമ്മക്കും പൊള്ളലേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ തീ പടർന്ന സമയത്ത് യുവതിയും അമ്മയും സഹോദരിയും ഭർത്താവും ഇവരുടെ കുട്ടികളും വീട്ടിലുണ്ടായിരുന്നു. ശെൽവമണി ഇവരുടെ നേർക്ക് പെട്രോൾ ഒഴിച്ചെങ്കിലും ഓടി മാറിയതിനാൽ വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശെൽവമണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 95 ശതമാനവും പൊള്ളലേറ്റ ശെൽവമണി ചികിത്സയിൽ കഴിയവെ മരിക്കുകയായിരുന്നു.

അക്രമത്തിൽ സാരമായി പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് വിട്ടയച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രണയബന്ധമായിരുന്നു. എന്നാൽ ഒരു വർഷം മുൻപ് യുവതി ഇയാളുമായി അകന്നിരുന്നു. ഈ അകൽച്ചയാണ് കൊലപാതക ശ്രമത്തിന് കാരണമെന്നും മരിക്കുന്നതിന് മുൻപ് ശെൽവമണി പൊലീസിന് മൊഴി നൽകിയിരുന്നു.