ഹവാല ഇടപാടുകളെ കുറിച്ച് രഹസ്യവിവരം: 9.5 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി

Spread the love

 

ചെന്നൈ: കാറിൽ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി. കണ്ണൂർ സ്വദേശി റാഷിദിന്റെ കാറിൽ നിന്നാണ് 2000 രൂപയുടെ വ്യാജ നോട്ടുകൾ കണ്ടെടുത്തത്. തമിഴ്നാട് റോയപ്പേട്ടയിലാണ് സംഭവം.

video
play-sharp-fill

 

പ്രതിയുടെ ഹവാല ബന്ധങ്ങളും വിദേശ ഇടപാടുകളും സംബന്ധിച്ചുളള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കറൻസിയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഹവാല ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

 

ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാജ നോട്ടുകൾ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group