“തോന്നുമ്പോള്‍ ആക്രമിക്കുന്നത് അനുവദിക്കില്ല..”! വെടിനിര്‍ത്തല്‍ കരാര്‍ രേഖാമൂലം വേണമെന്ന് ഇറാൻ; ഭാവിയില്‍ സംഘര്‍ഷം ഉണ്ടാക്കില്ലെന്ന് ഇസ്രായേല്‍ ഉറപ്പ് നല്‍കണമെന്ന് ആവശ്യം

Spread the love

ടെഹ്റാൻ: ഇസ്രായേലുമായി ചർച്ചകള്‍ക്ക് വഴി തുറക്കണമെങ്കില്‍ വെടിനിർത്തല്‍ കരാർ രേഖാമൂലം വേണമെന്നും ഇക്കാര്യത്തില്‍ ഉറപ്പുകള്‍ നല്‍കണമെന്നും ഇറാൻ.

video
play-sharp-fill

ഭാവിയില്‍ സംഘർഷം ഉണ്ടാക്കില്ലെന്ന് ഇസ്രായേല്‍ ഉറപ്പ് നല്‍കണമെന്നാണ് ഇറാന്‍റെ ആവശ്യം. ഗാസയിലോ ലബനാനിലോ പോലെ തോന്നുമ്പോള്‍ ആക്രമിക്കുന്നത് അനുവദിക്കില്ലെന്നും ഇറാൻ നിലപാട് വ്യക്തമാക്കി.

ഇക്കാര്യങ്ങളില്‍ സ്വാധീനമുള്ള യുഎന്‍ അംഗരാജ്യങ്ങള്‍ ഇടപെടണം എന്നാണ് ഇറാന്‍റെ ആവശ്യം. ചർച്ചകള്‍ വഴിമുട്ടി നില്‍ക്കുമ്പോഴാണ് ഈ നിലപാട്. ഒന്നുകില്‍ എന്നെന്നേക്കുമുള്ള യുദ്ധം, അല്ലെങ്കില്‍ ശാശ്വത സമാധാനമാണ് മുന്നില്‍ ഉള്ളത്തെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി എഴുതിയ ലേഖനത്തില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താത്കാലിക വെടിനിർത്തലീനപ്പുറം ശാശ്വത സമാധാനം വേണമെന്ന് തുറന്ന് പറയുന്നതാണ് നിലപാട്. വെടി നിർത്തലിന് ഇറാൻ സമ്മതിച്ചത് പുതിയ നയതന്ത്ര ചർച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട് എന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാൻ – ഇസ്രായേല്‍ വെടിനിർത്തല്‍ കൃത്യമായ ഉപാധികളോ കരാറോ ഇല്ലാതെയായിരുന്നു നിലവില്‍ വന്നത്. ഇക്കാര്യത്തില്‍ ഇസ്രയേല്‍ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.