video
play-sharp-fill

മലവെള്ളപ്പാച്ചിലില്‍ നരന്‍ മോഡലിൽ തടിപിടിക്കാനിറങ്ങി; പത്തനംതിട്ട സീതത്തോടിൽ യുവാക്കള്‍ക്കെതിരെ കേസ്

മലവെള്ളപ്പാച്ചിലില്‍ നരന്‍ മോഡലിൽ തടിപിടിക്കാനിറങ്ങി; പത്തനംതിട്ട സീതത്തോടിൽ യുവാക്കള്‍ക്കെതിരെ കേസ്

Spread the love

 

സ്വന്തം ലേഖിക

പത്തനംതിട്ട: സീതത്തോട് മലവെള്ളപ്പാച്ചിലില്‍ തടിപിടിക്കാനിറങ്ങിയ യുവാക്കള്‍ക്കെതിരെ കേസ്. കോട്ടമണ്‍പാറ ഭാഗത്ത് വാലുപാറ സ്വദേശികളായ വിപിന്‍ സണ്ണി, നിഖില്‍ ബിജു, രാഹുല്‍ സന്തോഷ് എന്നിവര്‍ക്കെതിരേയാണ് ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.മൂഴിയാര്‍ പോലീസ് സ്റ്റേഷനില്‍ മൂന്നുപേരും ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലില്‍ മൂന്ന് പേര്‍ ചേര്‍ന്ന് സാഹസികമായി തടിപിടിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. കൂറ്റന്‍തടി ഒഴുകിവരുന്നത് കണ്ടാണ് മൂവരും നദിയിലേക്ക് ചാടിയത്. നീന്തി തടിയുടെ പുറത്ത് കയറിയ യുവാക്കള്‍ തടി കരയ്ക്കടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ തടിയുടെ പുറത്തിരുന്ന് ഒരു കിലോമീറ്ററോളം ദൂരം യുവാക്കള്‍ നദിയിലൂടെ കടന്നുപോയി. ഉറുമ്ബനി വെള്ളച്ചാട്ടത്തിനടുത്ത് എത്താറായിട്ടും തടി കരയ്ക്കടിപ്പിക്കാനുള്ള യുവാക്കളുടെ ശ്രമം വിജയിച്ചില്ല. ഇതോടെ അപകടം മണത്ത യുവാക്കള്‍ തടി ഉപേക്ഷിച്ച്‌ കരയിലേക്ക് നീന്തിക്കയറുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇവര്‍ തന്നെയാണ് വീഡിയോ നരന്‍ ചിത്രത്തിലെ ഗാനം ഉള്‍പ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് തന്നെ ഇത്തരത്തിലുള്ള സാഹസികത വേണമായിരുന്നോ എന്ന തരത്തിലുള്ള വ്യാപക വിമര്‍ശനങ്ങളും വീഡിയോയ്ക്കെതിരെ ഉയര്‍ന്നിരുന്നു.