
ന്യൂഡല്‍ഹി: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ (എയിംസ്) ചികിത്സയില്‍ തുടരുകയാണെന്ന് പാർട്ടി കുറിപ്പ്.
യെച്ചൂരി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കടുത്ത ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഓഗസ്റ്റ് 19 നാണ് അദ്ദേഹത്തെ മെഡിക്കല്‍ ഫെസിലിറ്റിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍, രോഗത്തിൻ്റെ കൃത്യമായ സ്വഭാവം ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റിയതായി എയിംസ് വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.