സീതാ കല്യാണം സീരിയലിന്റെ താരങ്ങളും അണിയറ പ്രവര്‍ത്തകരും അറസ്റ്റില്‍; സീരിയലിന്റെ ഷൂട്ട് അതീവ രഹസ്യമായി നടന്നു; പൊലീസ് ഇടപെട്ട് ഷൂട്ടിങ്ങ് നിര്‍ത്തി വച്ചു; ഷൂട്ടിങ്ങിന് അനുമതി നല്‍കിയ വര്‍ക്കലയിലെ റിസോര്‍ട്ടും സീല്‍ വച്ചു; ലോക്ക് ഡൗണ്‍ കാലത്ത് സീതാകല്യാണം മുടങ്ങി

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സീതാകല്ല്യാണം ഷൂട്ടിങ് അതീവ രഹസ്യമായി നടന്നു. വര്‍ക്കലയിലെ റിസോര്‍ട്ടിലായിരുന്നു രഹസ്യ ഷൂട്ടിങ്.

ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഷൂട്ടിങ് നടത്തിയതിന് താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂര്‍ പൊലീസ് ഈ റിസോര്‍ട്ട് സീല്‍ ചെയ്യുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മാനദണ്ഡങ്ങളില്‍ സീരിയല്‍ ഷൂട്ടിംഗിനും വിലക്കുണ്ട്. എന്നിട്ടും അതീവ രഹസ്യമായി ഷൂട്ടിങ് തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് റിസോര്‍ട്ടില്‍ പൊലീസ് ഇടപെട്ടത്.

ഇതോടെ സീരിയല്‍ പ്രതിസന്ധിയിലായി. ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഹൗസിലെ ഷൂട്ടിംഗ് ചെന്നൈയില്‍ നടന്നപ്പോള്‍ പൊലീസ് എത്തിയാണ് ഹൗസ് പൂട്ടിയത്.