നിങ്ങൾ വളർന്നുപോയി മാലാ പാർവ്വതി, പക്ഷെ നിങ്ങളുടെ മകനെ നന്നായി വളർത്തിയില്ല ; നടി മാലാ പാർവ്വതിയുടെ മകനെതിരെ ഗുരുതര ആരോപണവുമായി സീമാ വിനീത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നടി മാലാ പാർവതിയുടെ മകനെതിരെ ഗുരുതര ആരോപണവുമായി മേക്കപ്പ് ആർട്ടിസ്റ്റ് സീമ രംഗത്ത് വന്നത് സിനിമാ രംഗത്ത് നിരവധി ചർച്ചകൾക്കാണ് വഴിതെളിച്ചത്.
മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ തനിക്ക് സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നാണ് സീമയുടെ ആരോപണം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സീമയുടെ വെളിപ്പെടുത്തൽ.
ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവർത്തകനെതിരെ മാലാ പാർവ്വതി ഈയിടെ പോസ്റ്റിട്ടിരുന്നു. ഇത് ചർച്ചയായപ്പോൾ ആ പോസ്റ്റ് പിൻവലിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാലാ പാർവതി നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നും മാലാ പാർവതിയ ബഹുമാനിക്കുന്നുവെന്നും നിങ്ങളല്ല മാപ്പ് ചോദിക്കേണ്ടെന്നും സീമ പറയുന്നു. ഒരു മാപ്പിൽ ഒതുങ്ങുന്ന തെറ്റല്ല അയാൾ തന്നോട് ചെയ്തതെന്നും ഒരു വ്യക്തിയുടെ അഭിമാനമാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടതെന്നും സീമ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
സീമാ വിനീതിന്റെ പോസ്റ്റ് ചുവടെ
നിങ്ങള്‍ വളര്‍ന്നു sree മാലാ പാര്‍വതി പക്ഷേ നിങ്ങള്‍ നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നു……
ചുവടെ കൊടുത്തിരിക്കുന്ന msg ന്റെ സ്‌ക്രീന്‍ shot ഒരു പ്രമുഖ നടിയുടെ മകന്‍ എനിക്ക് 2017 മുതല്‍ അയക്കുന്ന msg കള്‍ ആണ് അശ്ലീല ഭാഗങ്ങള്‍ ഉള്‍പ്പടെ കാണിച്ചു കൊണ്ടുള്ള msg ഇന്നലെ unreaded msg നോക്കുന്നതിനിടയില്‍ ശ്രദ്ധയില്‍പെട്ടു.
സിനിമ മേഖലയില്‍ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആണ്‍ മേല്‍ക്കോയ്മക്കും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ശബ്ദമുയര്‍ത്തുന്ന സംഘടയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തി പലരും എന്നോട് ചോദിച്ച ചോദ്യം ഞാന്‍ എന്നോട് ചോദിച്ചു നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു
നിങ്ങള്‍ നല്ലൊരു വ്യക്തിത്വം ആണ് നിങ്ങളെ ബഹുമാനിക്കുന്നു നിങ്ങള്‍ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ് പക്ഷേ നിങ്ങള്‍ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല നിങ്ങളുടെ മകന്‍ ആണ് തെറ്റ് ചെയ്തത് നിങ്ങളുടെ മകന്‍ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു പക്ഷേ ഒരു മാപ്പില്‍ ഒതുങ്ങുന്നതു അല്ല ഒരു വ്യക്തിയുടെ അഭിമാനം അതാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് എത്ര ധൈര്യത്തോടെ ആണ് ഈ പറയുന്ന അനന്തകൃഷ്ണന്‍ എനിക്ക് ഇത്തരത്തില്‍ ഒരു അശ്ലീല സന്ദേശം അയച്ചത് ഇവിടെ എന്നെയും എന്റെ ജെന്റര്‍ഉം വല്ലാതെ നോവിക്കപ്പെട്ടിരിക്കുന്നു.
ഞാന്‍ വല്ലാത്ത മാനസിക അവസ്ഥയില്‍ ആണ് ഈ ഒരു പോസ്റ്റ് ചെയ്യുന്നത് കാരണം നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു പക്ഷേ നിങ്ങളുടെ മകന്‍ ചെയ്ത തെറ്റ് ഞാന്‍ ഇന്ന് മറച്ചു വച്ചാല്‍ ഞാന്‍ ഇന്ന് വരെ കാത്തു സൂക്ഷിച്ച ആത്മാഭിമാനം ആദര്‍ശം എല്ലാം ഞാന്‍ ഒരു പ്രശസ്തിയുടെ മുന്നില്‍ അടിയറവു പറയുന്നത് പോലെ ആവും …..
ഇനി ആരോടും ഇതു ആവര്‍ത്തിക്കരുത്
ഞാന്‍ ഒരു ട്രാന്‍സ് വുമണ്‍ ആണ് എനിക്കും ഉണ്ട് അഭിമാനം എന്റെ ലൈംഗികത ചോദ്യം ചെയ്യാന്‍ മാത്രം ആരെയും അനുവദിക്കില്ല ..