video
play-sharp-fill

ആരെ പേടിക്കാനാണ്, ധൈര്യമായിട്ടു മുന്നോട്ട് പോകും എത്രയൊക്കെ ഹേറ്റ് കാമ്പയിൻ വന്നാലും കാണേണ്ടവർ സിനിമ കാണും… പണ്ടൊക്കെയാണ് ഓച്ഛാനിച്ചു നിൽക്കുന്ന കാലഘട്ടം, ഇപ്പോൾ ഒരുപാട് ദുരം മുന്നോട്ടു പോയിരിക്കുന്നു ; എംപുരാന് പിന്തുണയുമായി സീമ ജി നായർ

ആരെ പേടിക്കാനാണ്, ധൈര്യമായിട്ടു മുന്നോട്ട് പോകും എത്രയൊക്കെ ഹേറ്റ് കാമ്പയിൻ വന്നാലും കാണേണ്ടവർ സിനിമ കാണും… പണ്ടൊക്കെയാണ് ഓച്ഛാനിച്ചു നിൽക്കുന്ന കാലഘട്ടം, ഇപ്പോൾ ഒരുപാട് ദുരം മുന്നോട്ടു പോയിരിക്കുന്നു ; എംപുരാന് പിന്തുണയുമായി സീമ ജി നായർ

Spread the love

എംപുരാനെതിരെ സംഘപരിവാർ സംഘടനകളുടെ കൂട്ടം ചേർന്നുള്ള ആക്രമണത്തിനെതിരെ നടി സീമ ജി നായർ. ആരെ പേടിക്കാനാണ്, ധൈര്യമായിട്ടു മുന്നോട്ട് പോകും എത്രയൊക്കെ ഹേറ്റ് കാമ്പയിൻ വന്നാലും കാണേണ്ടവർ സിനിമ കാണുമെന്നും സീമ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

ആരെ പേടിക്കാനാണ്, ധൈര്യമായിട്ടു മുന്നോട്ട് .. എത്രയൊക്കെ Hate campaign വന്നാലും .. കാണേണ്ടവർ ഇത് കാണും .. പണ്ടൊക്കെയാണ് ഓച്ഛാനിച്ചു നിൽക്കുന്ന കാലഘട്ടം, ഇപ്പോൾ ഒരുപാട് ദുരം മുന്നോട്ടു പോയിരിക്കുന്നു . ആരെ ,ആരാണ് പേടിക്കേണ്ടത് ,കൈകെട്ടി ,കഴുത്തു കുനിച്ചു നിർത്തി ,കഴുത്തു വെട്ടുന്ന രീതി അത് കേരളത്തിൽ വിലപ്പോകില്ല ,ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടേയും മുന്നിൽ അടിയറവ് വെക്കാൻ ഉള്ളതല്ല ,പറയേണ്ടപ്പോൾ ,പറയേണ്ടത് ,പറയാൻ ധൈര്യം കാണിച്ച നിങ്ങൾക്കിരിക്കട്ടെ ..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ ആർക്കാണ് പൊള്ളിയത് ,ആരുടെ പേര് ആരെങ്കിലും പറഞ്ഞോ ,കോഴികട്ടവന്റെ തലയിൽ പപ്പാണെന്നും പറഞ്ഞു എന്തിനീ ബഹളം .. സിനിമ സിനിമയായി മുന്നോട്ടു പോകട്ടെ .. ഇതിനിടയിൽ തമ്മിൽ അടിപ്പിക്കാൻ വെമ്പൽ കൊള്ളുന്നവർ വളരെയേറെ .. നന്നായി ആലോചിച്ചിട്ടാണി പോസ്റ്റ് .. പോരട്ടങ്ങനെ പോരട്ടെ ,തെറി കൂമ്പാരങ്ങൾ പോരട്ടെ ..എല്ലാവർക്കും എന്തോ കൊള്ളുന്നുവെങ്കിൽ അതിൽ എന്തോ ഇല്ലേ .. ഒന്നും ഇല്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരെ..

ആരൊക്കെ ആരുടെ അച്ഛന് വിളിച്ചാലും ,ഒറ്റ അച്ഛന് പിറന്നവർ മുന്നോട്ട് … (തെറി പാർസെലിൽ വരുന്നുണ്ട് , പോസ്റ്റ് ഇട്ടതെ ഉള്ളു .. സൂപ്പർ ആണ് .. എന്റെ പ്രിയപ്പെട്ടവർ ആരും കമന്റ് വായിക്കല്ലേ .. കുറച്ചൊക്കെ ഞാൻ റിപ്ലൈ കൊടുക്കുന്നുണ്ട് ഉറക്കം വരുമ്പോൾ പോയി കിടക്കുമെ.. എന്റെ പൊന്നോ എന്റെ അപ്പൂപ്പൻ വരെ പരലോകത്തു നിന്ന് ഇറങ്ങി വരും) അത്രക്കും ഉണ്ട് .. പറ്റാത്തത് ഞാൻ ഡിലീറ്റ് ചെയ്യുമേ