സ്വന്തം തെറ്റില്‍ അല്ല ജീവൻ ബലികൊടുക്കേണ്ടി വന്നത്; എഡിഎം നവീൻ ബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം; കുടുംബത്തിന് നീതി കിട്ടിയോ? ചോദ്യവുമായി നടി സീമ ജി. നായര്‍

Spread the love

കണ്ണൂർ എഡിഎം ആയായിരുന്ന നവീൻ ബാബു ജീവനൊടുക്കിയിട്ട് ഒരു വർഷം പിന്നിടുമ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ലഭിച്ചോയെന്ന ചോദ്യവുമായി നടി സീമ ജി. നായർ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. മികച്ച ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു, അദ്ദേഹത്തിന്റെ മരണത്തിൽ ഇപ്പോഴും ദുരൂഹത നിലനില്ക്കുന്നതായും, കുടുംബത്തിന് നീതി ലഭിക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്നും നടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

video
play-sharp-fill

സീമ ജി നായരുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം:

ADM നവീൻ ബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരു വർഷം ..അദ്ദേഹത്തിനും ,കുടുംബത്തിനും നീതി കിട്ടിയോ ??ചില കേസുകളില്‍ 1,2,3..എന്നതുപോലെയാണ് കേസെടുപ്പും,ജയിലിലടക്കലും, റിമാൻഡില്‍ വെക്കലും, എല്ലാം ..നല്ലൊരുദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് സ്വന്തം തെറ്റില്‍ അല്ല ജീവൻ ബലികൊടുക്കേണ്ടി വന്നത്..നഷ്ടപ്പെട്ടുപോയ ആ ജീവന്, ജീവിതത്തിന്, കുടുംബത്തിന് നീതികിട്ടുമോ ..കാത്തിരുന്നു കാണാം ..
കഴിഞ്ഞ വർഷം ഒക്ടോബർ 14-ന്, സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് കണ്ണൂർ കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അനാവശ്യമായി ഇടപെട്ട് നവീൻ ബാബുവിനെ അധിക്ഷേപിച്ച രീതിയില്‍ പ്രസംഗിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെയാണ് നവീൻ ബാബുവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിറ്റേന്ന് പുലർച്ചെ ചെങ്ങന്നൂരിലേക്ക് പോകാൻ യാത്ര തിരിച്ചിരിക്കേണ്ടിയിരുന്ന അദ്ദേഹത്തിൻ്റെ മരണവാർത്ത കുടുംബത്തെ ഞെട്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group