എല്ലാം തികഞ്ഞ ഒരു ‘മാം’, ആ കിരീടം സ്വന്തം തലയിൽ വെച്ചോളൂ , ദിവ്യയ്ക്കു ചുട്ട മറുപടിയുമായി സീമ ജി. നായർ

Spread the love

പാലക്കാട് :ലൈംഗികാരോപണം നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച നടി സീമ ജി. നായർക്കും നടി അനുശ്രീക്കും എതിരെ കണ്ണൂർ‌ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യ എഴുതിയ ഫേസ്ബുക് കുറിപ്പിന് മറുപടിയുമായി എത്തുകയാണ് നടി സീമ ജി. നായർ. ദിവ്യ ചാർത്തി തരുന്ന രത്ന കിരീടം തലയിൽ താങ്ങാനുള്ള തല തനിക്കില്ലെന്നും അതു സ്വന്തം തലയിൽ ചാർത്തുന്നതാകും നല്ലതെന്നും സീമ പറയുന്നു.

video
play-sharp-fill

‘‘പി .പി ദിവ്യാ മാമിന്റെ പോസ്റ്റാണ്. എല്ലാം തികഞ്ഞ ഒരു ‘മാം’ ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്, ഈ അഭിപ്രായം ഞാൻ ശിരസ്സാവഹിക്കുന്നതായി രേഖപ്പെടുത്തുന്നു. കേരളത്തിൽ വേറെ ഒരു വിഷയവും ഇല്ലല്ലോ, അതുകൊണ്ടു ദിവ്യാ മാമിനു പ്രതികരിക്കാം. പിന്നെ രത്‌ന കിരീടം ഞങ്ങൾക്ക് ചാർത്തി തരുന്നതിലും നല്ലത്, സ്വന്തം തലയിൽ ചാർത്തുന്നതാണ്, ആ കിരീടം താങ്ങാനുള്ള തലയൊന്നും എനിക്കില്ല.’’–സീമ ജി.നായരുടെ വാക്കുകൾ.രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ അനുശ്രീയേയും സീമയേയും പോലുളളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുമെന്നും ദിവ്യ പറഞ്ഞു. ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ എന്ന ആമുഖത്തോടെയായിരുന്നു പി.പി. ദിവ്യയുടെ കുറിപ്പ്. അനുശ്രീയുടെയും സീമ ജി. നായരുടെയും ചിത്രങ്ങളും ദിവ്യ കുറിപ്പിനൊപ്പം പങ്കുവച്ചു.

പി.പി. ദിവ്യയുടെ കുറിപ്പിന്റെ പൂർണ രൂപം:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘‘ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ…ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്..

ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെൺകുട്ടിയോടാണ്… സഹോദരീ നിങ്ങൾ ധൈര്യമായി പരാതി നൽകണം.. കേരള ജനത കൂടെയുണ്ടാവും.. ഇല്ലെങ്കിൽ ഈ കേരളത്തിലെ കോൺഗ്രസ് ഓഫിസുകൾ രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കും… സീമ ജി. നായരും, അനുശ്രീമാരും സംരക്ഷണം ഒരുക്കും.

ഇരയോടാണ്…. നിങ്ങൾ ധൈര്യമായി ഇറങ്ങു… അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട) മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും.. ഈ സർക്കാരും.’
ലൈംഗികാരോപണം നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതുമായി ബന്ധപ്പെട്ടാണ് സീമ ജി. നായരെയും അനുശ്രീയെയും രൂക്ഷമായി വിമർശിച്ച് ദിവ്യ രംഗത്തുവന്നത്.