കോഴിക്കോട് പുതുപ്പാടിയിൽ സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരൻ ട്രാക്ടർ മറിഞ്ഞു മരിച്ചു

Spread the love

കോഴിക്കോട് : പുതുപ്പാടിയിൽ സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരൻ ട്രാക്ടർ മറിഞ്ഞു മരിച്ചു. കൊട്ടാരക്കോത്ത് സ്വദേശി വളഞ്ഞപാറ ഹരിദാസൻ ( 52 ) ആണ് മരിച്ചത്.

വയൽ ഉഴുന്നുമറിക്കുന്നതിനിടയിൽ ട്രാക്ടർ മറിഞ്ഞാണ് അപകടം. നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം ഉണ്ടായത്, മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group