കോട്ടയം പൂവൻതുരുത്ത് ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കോട്ടയം പൂവൻതുരുത്ത് ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: പൂവൻതുരുത്ത് ഭാഗത്തുള്ള ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.

അസം സ്വദേശിയായ മനോജ് ബറുവ (27) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ 6 :15 മണിയോടുകൂടി പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള ഹെവിയ റബ്ബർ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു.

തുടർന്ന് ഇയാൾ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുകയും കയ്യില്‍ ഇരുന്ന കമ്പിവടിയും,അവിടെയുണ്ടായിരുന്ന സിമന്റ് കട്ടയും ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.