സുരക്ഷാ പ്രശ്‌നം; ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിര്‍ത്തിവെച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡല്‍ഹി: സുരക്ഷാ പ്രശ്‌നത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തത്ക്കാലികമായി നിര്‍ത്തിവെച്ചു. ജമ്മുകശ്മീരിലെ ബെനിഹാലില്‍വെച്ചാണ് യാത്ര നിര്‍ത്തിയത്. സുരക്ഷ ഉറപ്പാക്കിയശേഷമേ യാത്ര പുനരാരംഭിക്കുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയോടെ യാത്ര കശ്മീര്‍ താഴ്‌വരയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് ബെനിഹാലില്‍വെച്ച് നിര്‍ത്തിയത്. ഇതോടെ രാഹുലിനെ കാറിലേക്കും മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ യാത്ര പുനരാരംഭിക്കുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യാത്ര തുടരാന്‍ രാഹുല്‍ ആഗ്രഹിച്ചാലും ഞങ്ങള്‍ അത് അനുവദിക്കില്ലെന്നും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയശേഷമേ യാത്ര പുനരാരംഭിക്കുവെന്നും അദ്ദേഹം പറഞ്ഞു.