
കോഴിക്കോട്: കോഴിക്കോട് ടൗണില്‍ സെക്യൂരിറ്റി ജീവനക്കാർ തമ്മില്‍ കത്തിക്കുത്ത്.
സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കോഴിക്കോട് മാവൂർ ശ്മശാനം റോഡിലായിരുന്നു സംഭവം.
ഇന്ന് പുലർച്ചെ 3.30-നായിരുന്നു സെക്യൂരിറ്റി ജീവനക്കാർ തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടർന്ന് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഇതിനുമുൻപും പ്രശ്‍നങ്ങള്‍ ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുത്തേറ്റ കണ്ണൂർ സ്വദേശി ജോസഫ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് വയറിന് ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്.
പ്രതി കൊല്ലം സ്വദേശി ഷാനവാസ് ഷാജഹാനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.