video
play-sharp-fill
സെക്യൂരിറ്റി ജീവനക്കാരനെ തല്ലി ചതച്ച  ആര്യ ബാലനെ പൊക്കി ; രാഷ്ട്രീയ സ്വാധീനത്താൽ അറസ്റ്റ് വൈകിപ്പിച്ചെന്ന് ആക്ഷേപം

സെക്യൂരിറ്റി ജീവനക്കാരനെ തല്ലി ചതച്ച ആര്യ ബാലനെ പൊക്കി ; രാഷ്ട്രീയ സ്വാധീനത്താൽ അറസ്റ്റ് വൈകിപ്പിച്ചെന്ന് ആക്ഷേപം

സ്വന്തം ലേഖിക

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിലെ പ്രതിയായ യുവതി അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിനി ആര്യാ ബാലനെയാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 1 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ മാവേലിക്കര സ്വദേശി റിങ്കുവിനെയാണ് ആര്യ മർദ്ദിച്ചത്. ആലുവയിൽ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് റിങ്കു. ആശുപത്രിയുടെ മുൻ വശത്ത് പാർക്ക് ചെയ്ത ഇരുചക്ര വാഹനം മാറ്റി വച്ചതാണ് മർദ്ദനത്തിന് കാരണം.

ആശുപത്രിയിൽ എത്തിയ യുവതി കാർ പാർക്കിംഗ് സ്ഥലത്ത് ഇരു ചക്രവാഹനം പാർക്ക് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട റിങ്കു വാഹനം മാറ്റി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് ഗൗനിക്കാതെ യുവതി ആശുപത്രിയ്ക്ക് അകത്തേക്ക് പോയി. തുടർന്ന് റിങ്കു വാഹനം മാറ്റി വെച്ചു. എന്നാൽ തിരിച്ചെത്തിയ യുവതി വാഹനം മാറ്റിവെച്ചത് അറിഞ്ഞ് റിങ്കുവിനെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയുമായിരുന്നു. മാറ്റിവെയ്ക്കുന്നതിനിടെ ഇരു ചക്ര വാഹനത്തിന്റെ സ്റ്റാന്റ് നിലത്തുരഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമങ്ങളിൽ വാർത്തയാകുകയും മർദന രംഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തെങ്കിലും പോലീസ് നടപടിയെടുക്കാൻ ആദ്യം തയാറായില്ല. സഹകരണ മേഖലയിലെ സംഘടനയുടെ നേതാവാണ് ആര്യയുടെ പിതാവ്. പ്രതിഷേധം കനത്തതോടെ സ്റ്റേഷനിൽ ഹാജരാകാൻ യുവതിയോടു പറഞ്ഞെങ്കിലും എത്തിയില്ല. ഹോസ്റ്റലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചപ്പോഴാണ് അഭിഭാഷകനൊപ്പം ഇവർ ഹാജരായത്.

സമൂഹ മാദ്ധ്യമങ്ങളിലടക്കം അക്രമദൃശ്യങ്ങൾ വൈറലായെങ്കിലും യുവതിയുടെ അറസ്റ്റ് പൊലീസ് വൈകിപ്പിക്കുകയായിരുന്നു എന്ന ആക്ഷേപം ശക്തമാണ്. മൂന്ന് ദിവസം സ്റ്റേഷനിൽ ഹാജരാകാമെന്ന് പറഞ്ഞ് യുവതി പൊലീസിനെ കബളിപ്പിച്ചതായും അറിയുന്നു. കഴിഞ്ഞ ദിവസവും ഹാജരാകാമെന്ന് അറിയിച്ച ശേഷം കീഴടങ്ങൽ പിറ്റേ ദിവസത്തേയ്ക്ക് മാറ്റുവാൻ പ്രതിയുടെ അഭിഭാഷകൻ ശ്രമിച്ചിരുന്നു. എന്നാൽ ഹോസ്റ്റലിലെത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചതോടെയാണ് ആര്യ കീഴടങ്ങാൻ തീരുമാനിച്ചത്. അകാരണമായി മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.

സെക്ഷൻ 323, 294 ബി, 506(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കുസാറ്റിലെ പട്ടികജാതി വിഭാഗക്കാരായ വിദ്യാർഥികൾക്കായുള്ള ഹോസ്റ്റലിലെ മേട്രനായ ആര്യ ബാലനെതിരേ വകുപ്പുതല നടപടി വരും. കേസ് സംബന്ധിച്ച റിപ്പോർട്ട് കുസാറ്റ് രജിസ്ട്രാർക്ക് കൈമാറുമെന്നു ചീഫ് വാർഡൻ പറഞ്ഞു.

 

Tags :