സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയില്‍ പൊട്ടിത്തെറി; ജനറല്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി

Spread the love

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയില്‍ പൊട്ടിത്തെറി.

സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനില്‍ ആണ് ഭിന്നത. സംസ്ഥാന ജനറല്‍ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി.

കെ എൻ അശോക് കുമാറിനെയാണ് നീക്കിയത്. തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് അശോക് കുമാറും മറ്റു മൂന്നുപേരും ഇറങ്ങിപ്പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എകെജി സെന്ററില്‍ ആയിരുന്നു ഇന്ന് സംസ്ഥാന കൗണ്‍സില്‍ യോഗം. ജനറല്‍ സെക്രട്ടറിക്ക് പകരം സെക്രട്ടറിമാർ ചുമതല നിർവഹിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹണി യോഗത്തെ അറിയിച്ചു. നാലുമാസമായി ജനറല്‍ സെക്രട്ടറി യോഗങ്ങളില്‍ പങ്കെടുക്കാറില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.