play-sharp-fill
സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ എല്ലാ ഫയലുകളും ഇ-ഫയലുകൾ അല്ല ; 2017 വരെയുള്ള നയതന്ത്രവുമായി ബന്ധപ്പെട്ട   ഫയലുകളെല്ലാം പേപ്പർ ഫയലുകളെന്ന് പ്രോട്ടോക്കോൾ വിഭാഗം

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ എല്ലാ ഫയലുകളും ഇ-ഫയലുകൾ അല്ല ; 2017 വരെയുള്ള നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം പേപ്പർ ഫയലുകളെന്ന് പ്രോട്ടോക്കോൾ വിഭാഗം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ജ്വലിച്ച് നിൽകുന്നതിനിടെ പ്രോട്ടോക്കോൾ വിഭാഗത്തിലെ എല്ലാ ഫയലുകളും ഇ ഫയലുകളല്ലെന്ന് പ്രോട്ടോക്കോൾ വിഭാഗം അറിയിച്ചു. നയതന്ത്രവുമായി ബന്ധപ്പെട്ട 2017 വരെയുള്ള ഫയലുകളെല്ലാം പേപ്പർ ഫയലുകളാണ്.


എന്നാൽ സെക്രട്ടറിയേറ്റിൽ ബുധനാഴ്ച ഉണ്ടായ തീപ്പിടുത്തത്തിൽ ഈ ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്നാണ് നൽകിയിരിക്കുന്ന വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017നു ശേഷമുള്ള ഫയലുകളാണ് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റിയത്. ഇതിനു മുൻപുള്ളത് പേപ്പർ ഫയലുകളാണ് ഇവ ഇ ഫയലുകളാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ ഇവ സൂക്ഷിച്ചിരിക്കുന്ന അലമാരയിൽ തീപ്പിടുത്തമുണ്ടായിട്ടില്ല.

മന്ത്രിമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ സൂക്ഷിച്ചിരുന്ന അലമാരയിലാണ് തീപിടിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎയും കസ്റ്റംസും ആവശ്യപ്പെട്ട എല്ലാ ഫയലുകളും ഒപ്പുവെച്ച് കൈമാറിയിട്ടുണ്ടെന്നും വിശദീകരണം നൽകി.

അതേസമയം സെക്രട്ടറിയേറ്റിൽ അലക്ഷ്യമായി പേപ്പർ ഫയലുകൾ സൂക്ഷിക്കുന്നത് തീപിടിത്തത്തിന് കാരണമാകുമെന്ന പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ മുന്നറിയിപ്പ് ജീവനക്കാർ അവഗണിച്ചുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

മേശപ്പുറത്തും റാക്കുകളിലും കമ്പ്യൂട്ടറിനകത്തും പേപ്പർ ഫയൽ സൂക്ഷിക്കരുതെന്ന സർക്കുലർ പൊതുഭരണ വകുപ്പ് സെക്രട്ടറി ജൂലൈ 13ന് ഇറക്കിയിരുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന നിർദേശവും അവഗണിക്കപ്പെട്ടിട്ടുണ്ട്.

പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ ജൂലൈ 13 ന് പത്തിന നിർദേശങ്ങൾ അടങ്ങിയ സർക്കുലർ പുറത്തിറക്കിയിരുന്നു. പേപ്പർ ഫയലുകളുടെ സൂക്ഷിപ്പ് സംബന്ധിച്ചും ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനം സംബന്ധിച്ചുമാണ് പ്രധാന നിർദേശങ്ങളുണ്ടായിരുന്നത്

സർക്കുലറിലെ പ്രധാന നിർദേശങ്ങൾ ഇവയാണ്. സെക്രട്ടറിയേറ്റിലെ ഓഫീസുകളിലെ റാക്കുകൾ അലമാരകൾ മുതലയാവയുടെ മുകളിൽ ഫയലുകളും മറ്റു സൂക്ഷിക്കുന്നത് അഗ്‌നിബാധക്ക് കാരണമാകുമെന്നതിനാൽ അവ നീക്കം ചെയ്യണം. കമ്പ്യൂട്ടർ ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവക്ക് സമീപം പേപ്പർ ഫയലുകൾ സൂക്ഷിക്കരുത്.

ഉപയോഗ ശേഷം കമ്ബ്യൂട്ടർ മറ്റു ഇലക്ട്രിക്ക് ഉപകരണങ്ങൾ എന്നിവയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ബില്ലുകൾ ഇലക്‌ട്രോണിക് രൂപത്തിലാക്കി കഴിഞ്ഞാൽ അവ നീക്കം ചെയ്യണമെന്നും ഉത്തരവിലുണ്ടായിരുന്നു.

വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് നയിച്ച സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിലേക്ക് നയിച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചതാണെന്ന് അതിൽ തന്നെ വ്യക്തവുമാണ്.

Tags :