video
play-sharp-fill

ഒരു സെക്കൻഡിൽ 7 ലക്ഷം ചിത്രങ്ങൾ എടുക്കാം: പുതിയ കണ്ടുപിടുത്തവുമായി ഐഐടി ഇൻഡോർ: വസ്തു‌ക്കളുടെ സൂക്ഷ്‌മചലനം പകർത്തുന്നതിനു വികസിപ്പിച്ച ടെക്നോളജി സൈനിക, ബഹിരാകാശ ഗവേ ഷണരംഗത്തു സഹായകരമാകും.

ഒരു സെക്കൻഡിൽ 7 ലക്ഷം ചിത്രങ്ങൾ എടുക്കാം: പുതിയ കണ്ടുപിടുത്തവുമായി ഐഐടി ഇൻഡോർ: വസ്തു‌ക്കളുടെ സൂക്ഷ്‌മചലനം പകർത്തുന്നതിനു വികസിപ്പിച്ച ടെക്നോളജി സൈനിക, ബഹിരാകാശ ഗവേ ഷണരംഗത്തു സഹായകരമാകും.

Spread the love

സ്വന്തം ലേഖകൻ
ന്യൂഡൽഹി :അൾട്രാ സ്ലോ മോഷൻ ടെക്നോളജിയിൽ പുത്തൻ കണ്ടുപിടി
ത്തവുമായി ഐഐടി ഇൻഡോർ. വസ്തു‌ക്കളുടെ സൂക്ഷ്‌മചലനം പകർ ത്തുന്നതിനു വികസിപ്പിച്ച ടെക്നോളജി സൈനിക, ബഹിരാകാശ ഗവേ ഷണരംഗത്തു സഹായകരമാകും.

ഐഐടി ഇൻഡോറിലെ ഡോ. ദേവേന്ദ്ര ദേശ്‌മുഖിൻ്റെ നേതൃത്വത്തിൽ ഡിഫൻസ് റിസർച് ഡവലപ്മെന്റ്റ് ഓർഗനൈസേഷനുമായി (ഡിആർഡിഒ) സഹകരിച്ചായിരുന്നു ഗവേഷണം. സെക്കൻഡിന്റെ 5000 കോടിയിലൊരു അംശം (50 നാനോ സെക്കൻഡ്) വരെ പകർത്താൻ സഹായിക്കുന്നതാണു പുതിയ ടെക്നോളജി.

പൊടിപടലങ്ങളുള്ള
സാഹചര്യത്തിൽപോലും കൂടുതൽ കൃത്യവും വ്യക്ത‌വുമായ ചിത്രങ്ങൾ പകർത്താനാകും. ഒരു സെക്കൻഡിൽ 7 ലക്ഷം ചിത്രങ്ങൾ എടുക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നില വിൽ ഈ രംഗത്ത് ഉപയോഗിക്കുന്ന ഷാഡോഗ്രഫി, എക്സ്റേ ചിത്രങ്ങളിൽ സെക്കൻഡിൻ്റെ 10 ലക്ഷത്തിലൊരംശം (ഒരു മൈക്രോ സെക്കൻഡ്) സമയമാണു പകർത്താനാകുക.

ഇത് 1000 മടങ്ങ് വർധിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയിലൂടെ സാധി ക്കും. ബോംബ് സ്ഫോടനത്തിൻ്റെ ആഘാതങ്ങൾ പഠിക്കാനും ബഹിരാകാശ ദൗത്യങ്ങളിലും പുതിയ ടെക്നോളജി ഉപയോഗിക്കാനാവും.