play-sharp-fill
പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ജൂൺ 12ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ജൂൺ 12ന്

സ്വന്തം ലേഖകൻ

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് ജൂൺ 12ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ ദിവസം പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു.


ഒന്നാം ഘട്ട അലോട്ട്മെന്റ് അടിസ്ഥാനത്തിൽ ജൂൺ അഞ്ചു മുതൽ ജൂൺ ഏഴു വരെ വൈകിട്ട് നാലു വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാമത്തെ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസ് അടച്ച് അതാത് സ്കൂളുകളിൽ സ്ഥിര പ്രവേശനം നേടുകയും ചെയ്യേണ്ടതാണ്. രണ്ടാമത്തെ അലോട്ട്മെന്റ് ജൂൺ 12 നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂൺ 19 നും പ്രസിദ്ധീകരിക്കും.

മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിനു ശേഷം ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതു കൂടാതെ ഫൈനൽ കൺഫർമേഷൻ നൽകാത്തവരും മുഖ്യ ഘട്ടത്തിൽ തെറ്റായ വിവരം നൽകിയവരും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതാണ്.