video
play-sharp-fill

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ 43 വയസുകാരനായ രണ്ടാനച്ഛൻ പിടിയിൽ; 43 വര്‍ഷം തടവും 39,000 രൂപ പിഴയും

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ 43 വയസുകാരനായ രണ്ടാനച്ഛൻ പിടിയിൽ; 43 വര്‍ഷം തടവും 39,000 രൂപ പിഴയും

Spread the love

 

സ്വന്തം ലേഖകൻ

ചെറുതോണി: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 43 വര്‍ഷം തടവും 39,000 രൂപ പിഴയും വിധിച്ചു. ഇടുക്കി അതിവേഗ പോക്‌സോ കോടതി ജഡ്ജി ടി.ജി.വര്‍ഗീസാണ് 43-കാരന് ശിക്ഷി വിധിച്ചത്.

2018-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി വീട്ടിൽ തനിച്ചായിരുന്നപ്പോള്‍ മദ്യപിച്ച്‌ എത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തടുക്കാൻ ശ്രമിച്ച കുട്ടിയെ ഇയാള്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞാര്‍ പൊലീസാണ് ഇതിൽ കേസെടുത്തിരിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോൻ ജോസഫ് കോടതിയില്‍ ഹാജരായി.