
“സെബിച്ചൻ്റെ സ്വപ്നങ്ങൾ” സിനിമയിലെ ഗാന വീഡിയോ കേരള മുൻ ചീഫ് സെക്രട്ടറിയും മലയാളത്തിന്റെ പ്രിയ കവിയുമായ കെ ജയകുമാർ പ്രകാശനം ചെയ്തു
ഡോ. സാം കടമ്മനിട്ട രചനയും സംവിധാനവും നിർവഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ”സെബിച്ചന്റെ സ്വപ്നങ്ങൾ” എന്ന സിനിമയിലെ ഗാനങ്ങളുടെ വീഡിയോ റിലീസായി. എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ കേരള മുൻ ചീഫ് സെക്രട്ടറിയും മലയാളത്തിന്റെ പ്രിയ കവിയുമായ കെ ജയകുമാർ പ്രകാശന കർമം നിർവഹിച്ചു.
ചിത്രത്തിലെ രണ്ട് ഗാനങ്ങളിലൊന്ന് ജയകുമാർ രചിച്ച് സാം കടമ്മനിട്ട സംഗീതം പകരുന്നു. ചടങ്ങിൽ പിന്നണി ഗായകൻ കെസ്റ്റർ, നായികയായി അഭിനയിച്ച ക്വീൻസി മാത്യുസ് , മറ്റ് അഭിനേതാക്കളായ സ്റ്റീഫൻ ചെട്ടിക്കൻ, സുബൈർ സിന്ദഗി , ഷിബു ജി ബാലൻ, നിബു സാം ഫിലിപ്പ്, സിനിമാ സംവിധായകൻ (“കരുതൽ”) ജോമി ജോസ് കൈപ്പാറേടൻ, മാധ്യമ പ്രവർത്തകൻ, ബെയ്ലോൺ എബ്രാഹം എന്നിവർ പങ്കെടുത്തു.. .
സുനീഷ് കണ്ണനാണ് ക്യാമറ. ഷിജു ജി ബാലൻ സുബൈർ സിന്ദഗി, മാളൂസ് KP തുടങ്ങിയവർ അണിയറ പ്രവർത്തകരാണ്. ഹോങ്കോങ്ങിലാണ് ഒരു ഗാനം ചിത്രീകരിച്ചിട്ടുള്ളത്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് മറ്റൊരു ഗാനം ഒരുക്കിയിട്ടുള്ളത്. വിഷുവിനു ശേഷം തിയറ്ററുകളിൽ എത്തും. ദീപ്തി ലൂക്ക് നിർമ്മാണം നിർവഹിക്കുന്നു. എ. എസ്. ദിനേശാണ് പി. ആർ. ഓ
Whatsapp Group 1 | Whatsapp Group 2 |Telegram Group
