സെബാസ്റ്റ്യന്‍റെ കാറില്‍ കത്തിയും ചുറ്റികയും ഡീസല്‍ കന്നാസും; നിര്‍ത്തിയിട്ടിരുന്നത് ഏറ്റുമാനൂർ വെട്ടിമുകളിലെ ഭാര്യ വീട്ടില്‍; കസ്റ്റഡി നീട്ടി വാങ്ങി അന്വേഷണം

Spread the love

ആലപ്പുഴ: ജെയ്നമ്മ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്‍റെ കാറില്‍ നിന്ന് കത്തിയും ചുറ്റികയും ഡീസല്‍ കന്നാസും കണ്ടെത്തി.

ഏറ്റുമാനൂർ വെട്ടിമുകളിലെ സെബാസ്റ്റ്യന്‍റെ ഭാര്യാ വീട്ടില്‍ നിർത്തിയിട്ടിരുന്ന കാറിലായിരുന്നു ആയുധങ്ങള്‍.
ഇന്നലെ രാത്രി കോട്ടയം ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് കത്തിയും ചുറ്റികയും ഡീസല്‍ കന്നാസും കണ്ടെത്തിയത്.

സെബാസ്റ്റ്യന്‍റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഒരാഴ്ച നീണ്ട കസ്റ്റഡി കാലാവധിയില്‍ പല തവണ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യൻ അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടില്ല. നിലവില്‍ ഇയാളുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെബാസ്റ്റ്യനുമായി അടുപ്പമുള്ളവരുടെ വിശദമായ മൊഴി അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. സെബാസ്റ്റ്യന്‍റെ ഭാര്യയുടെ മൊഴി കോട്ടയം ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. വേണ്ടി വന്നാല്‍ ഇവരെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കും.

സെബാസ്റ്റ്യന്‍റെ സുഹൃത്ത് റോസമ്മയുടെ വീട്ടിലും കോഴി ഫാമിലും അന്വേഷണ സംഘം ഇന്നലെ തെരച്ചില്‍ നടത്തിയിരുന്നു. സെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് റോസമ്മയുടെ വീട്ടിലും പരിശോധന നടത്തുന്നത്.