
കോട്ടയം: സീറ്റ് വിഭജനവും സ്‌ഥാനാര്‍ഥി നിര്‍ണയവും അവസാന ലാപ്പിലേക്കു നീങ്ങുമ്ബോള്‍ മുന്നണികളില്‍ തര്‍ക്കവും അവ്യക്‌തതയും.
കഴിയുമെങ്കില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ സ്‌ഥാനാര്‍ഥി പ്രഖ്യാപനം എന്ന ലക്ഷ്യത്തോടെയാണു മുന്നണികള്‍ നീങ്ങിയതെങ്കിലും കടമ്പകള്‍ പലതും കടക്കാനാകാതെ നേതൃത്വം വിയര്‍ക്കുന്ന കാഴ്‌ചയാണ് എവിടെയും. യു.ഡി.എഫ്, എല്‍.ഡി.എഫ്. മുന്നണികള്‍ ജില്ലയില്‍ മുപ്പതോളം തദ്ദേശ സ്‌ഥാനപനങ്ങളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഈ വാര്‍ഡുകളില്‍ പലതിലും സ്‌ഥാനാര്‍ഥികള്‍ പ്രചാരണം ആരംഭിക്കുകയും ചെയ്‌തു.എന്നാല്‍, പ്രാഥമിക ചര്‍ച്ചകള്‍ പോലും പൂര്‍ത്തിയാകാത്ത സ്‌ഥലങ്ങളുമുണ്ട്. മുന്നണിയ്‌ക്കുള്ളിലെ പ്രാദേശിക പ്രശ്‌നങ്ങളും പാര്‍ട്ടിയ്‌ക്കുള്ളിലെ പ്രശ്‌നങ്ങളുമാണ് ചര്‍ച്ചകള്‍ക്കു തടസമാകുന്നത്. സീറ്റ് വിഭജനം പൂര്‍ത്തിയായ സ്‌ഥലങ്ങളില്‍ അനുയോജ്യരായ സ്‌ഥാനാര്‍ഥികളെ കണ്ടെത്താന്‍ മുന്നണികള്‍ വിയര്‍ക്കുന്ന കാഴ്‌ചയും ദൃശ്യമാണ്.പലയിടങ്ങളിലും സ്‌ഥാനാര്‍ഥിയായി വരാന്‍ സാമ്പത്തിക വാഗ്‌ദാനം ഉള്‍പ്പെടെ നല്‍കുന്നതായി സൂചനയുണ്ട്.അതേസമയം, ചിലയിടങ്ങളില്‍ മുന്നണി മാറുമെന്ന ഭീഷണി മുഴക്കി സ്‌ഥാനാര്‍ഥിത്വം കരസ്‌ഥമാക്കുന്നവരുമുണ്ട്. ഉദേശിച്ച സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ മുന്നണി മാറാന്‍ ഒരുങ്ങുന്നവരില്‍ മുതിര്‍ന്ന നേതാക്കളും ജില്ലയിലുണ്ട്‌്. ഒരേ സമയം, ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും സീറ്റിനായി ശ്രമിക്കുന്നവരുടെ കാഴ്‌ചയും ദൃശ്യമാണ്.
കേരളാ കോണ്‍ഗ്രസിന് അമിത പ്രാധാന്യം;സി.പി.ഐക്ക്അതൃപ്തി
കോട്ടയം: എല്‍.ഡി.എഫില്‍ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്നു ചര്‍ച്ച ചെയ്യും. ഇന്ന് ഉച്ചകഴിഞ്ഞ് എല്‍.ഡി.എഫ്. നേതൃത്വയോഗം ചേരുന്നുണ്ട്. തങ്ങളെ അവഗണിക്കുന്നുവെന്ന പരാതി ചെറുകക്ഷികള്‍ക്കുള്ളത് യോഗത്തില്‍ ചര്‍ച്ചയാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ സി.പി.എം -9, കേരളാ കോണ്‍ഗ്രസ് -എം -9, സി.പി.ഐ-4 എന്നിങ്ങനെയാണു മത്സരിച്ചത്. ഇത്തവണ വര്‍ധിച്ച തലനാട് ഡിവിഷന്‍ കേരളാ കോണ്‍ഗ്രസ് -എമ്മിനു നല്‍കും. കഴിഞ്ഞ തവണ മത്സരിച്ച ചില സീറ്റുകള്‍ തമ്മില്‍ വച്ചുമാറുന്നതു സി.പി.എമ്മും കേരളാ കോണ്‍ഗ്രസും ആലോചിക്കുന്നുണ്ട്.
എന്നാല്‍, അധിക സീറ്റ് കൂടുതല്‍ ചര്‍ച്ചകള്‍ ഇല്ലാതെ മാണി വിഭാഗത്തിനു നല്‍കുന്നതില്‍ സി.പി.ഐയ്‌ക്ക് അതൃപ്‌തിയുണ്ട്‌്. പല പഞ്ചായത്തുകളിലും സീറ്റ് വിഭജനത്തില്‍ സി.പി.എം. കേരളാ കോണ്‍ഗ്രസിനു സീറ്റുകള്‍ വാരിക്കോരി നല്‍കുന്നുവെന്ന പരാതിയും സി.പി.ഐയ്‌ക്കുണ്ട്.
പഞ്ചായത്തുകളില്‍ അധികം വന്ന വാര്‍ഡുകളില്‍ സി.പി.എം, സി.പി.ഐ, കേരള കോണ്‍ഗ്രസ് എന്നിവയ്‌ക്ക് ആനുപാതികമായി നല്‍കാനാണ് എല്‍.ഡി.എഫ് തീരുമാനം.ചെറു കക്ഷികളെ സീറ്റു വിഭജനത്തില്‍ അവഗണിക്കുന്നതായി ജനതാദള്‍ -എസ്, ആര്‍.ജെ.ഡി, എന്‍.സി.പി -എസ് എന്നീ കക്ഷികള്‍ ആരോപണമുന്നയിച്ചു കഴിഞ്ഞു.
എന്‍.സി.പിയും ജനതാദള്‍ എസും ജില്ലാ പഞ്ചായത്തില്‍ അവകാശവാദമുന്നയിച്ചിട്ടുണ്ടെങ്കിലും പരിഗണിക്കാന്‍ സാധ്യതയില്ല. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി 10നു മുമ്പായി പഞ്ചായത്തു തലങ്ങളില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിച്ച് പൊതുസമ്മേളനവും എല്‍.ഡി.എഫ് നടത്തും.
ആര്‍.ജെ.ഡി.ജില്ലാനേതൃകണ്വന്ഷന്
കോട്ടയം: ആര്‍.ജെ.ഡി. ജില്ലാ നേതൃ കണ്‍വന്‍ഷന്‍ എട്ടിനു മൂന്നിനു തിരുനക്കരയിലുള്ള ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടത്തും. സംസ്‌ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അദ്ധ്യക്ഷത വഹിക്കും. സംസ്‌ഥാന സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരായ ജമീലാ പ്രകാശ്, എന്‍. കെ. വത്സന്‍ എന്നിവര്‍ പ്രസംഗിക്കും.



