play-sharp-fill
സ്‌കൂട്ടറിന്റെ മുൻ സീറ്റിൽ കുത്തിത്തിരുകിയ കുട്ടി..! വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; സ്‌കൂളുകളിൽ കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ കൊണ്ടു പോകുന്നത് യാതൊരു സുരക്ഷയുമില്ലാതെ

സ്‌കൂട്ടറിന്റെ മുൻ സീറ്റിൽ കുത്തിത്തിരുകിയ കുട്ടി..! വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; സ്‌കൂളുകളിൽ കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ കൊണ്ടു പോകുന്നത് യാതൊരു സുരക്ഷയുമില്ലാതെ

സ്വന്തം ലേഖകൻ

കോട്ടയം: സ്‌കൂട്ടറിന്റെ മുന്നിൽ അമ്മയുടെ കാലുകൾക്കിടയിൽ ഞെക്കിത്തിരുകി ഒരു പെൺകുട്ടി. പിഞ്ചു കുട്ടിയെ ശ്വാസം മുട്ടിയ്ക്കുന്ന  രീതിയിൽ സ്‌കൂട്ടറിന്റെ മുന്നിൽ കുത്തിത്തിരുകിയിരുത്തി വണ്ടി ഓടിക്കുകയാണ് ഒരു അമ്മ. ഹെൽമറ്റില്ലാതെ സ്‌കൂളുകളിൽ കുട്ടികളെ എത്തിക്കുന്ന ഇരുചക്രവാഹന യാത്രക്കാരെ കണ്ടെത്തുന്നതിനു വേണ്ടി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന കാഴ്ച കണ്ടെത്തിയത്.

ജില്ലയിലെ സ്‌കൂളുകളുടെ പരിസരങ്ങളിലാണ് കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. സ്‌കൂൾ കുട്ടികളെ ഇരുചക്ര വാഹനങ്ങളിൽ എത്തിക്കുമ്പോൾ മാതാപിതാക്കൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ടാകും. എന്നാൽ, ഹെൽമറ്റ് ധരിക്കാതെയാണ് കുട്ടികളെ മാതാപിതാക്കൾ സ്‌കൂളുകളിൽ എത്തിക്കുന്നത്. മാതാപിതാക്കളുടെ ഇരുചക്ര വാഹനത്തിനു പിന്നിൽ ഇരിക്കുന്നതിൽ 90 ശതമാനം വിദ്യാർത്ഥികളും ഹെൽമറ്റ് ധരിച്ചിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായാണ് ജില്ലയിലെ സ്‌കൂളുകളുടെ പരിസരങ്ങളിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആർ.ടി.ഒ ടോജോ എം തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഈ പരിശോധനയുടെ ഭാഗമായി സ്‌കൂൾ പരിസരങ്ങളിൽ നിന്നും കുട്ടികളെയുമായി ഹെൽമറ്റ് ഇല്ലാതെ എത്തുന്ന ഇരുചക്രവാഹനങ്ങളുടെ വീഡിയോയും ചിത്രവും മോട്ടോർ വാഹന വകുപ്പ് പകർത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ ചിത്രങ്ങളിലുള്ള നിയമലംഘകർക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയക്കും.