
മഞ്ഞുകാലത്ത് ശരീരത്തിന്‍റെ ആരോഗ്യം മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യവും നോക്കേണ്ടത് പ്രധാനമാണ്. തണുപ്പുകാലത്ത് പഴങ്ങള്‍ കഴിക്കാന്‍ പലര്‍ക്കും മടിയാണ്.
എന്നാല്‍ സീസണൽ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
അത്തരത്തില്‍ മഞ്ഞുകാലത്ത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1. നെല്ലിക്ക
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും തലമുടിയുടെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
2. അവക്കാഡോ
ഒമേഗ 3 ഫാറ്റി ആസിഡും ഒമേഗ 6 ഫാറ്റി ആസിഡും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യും.
3. ഓറഞ്ച്
ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
4. മാതളം
വിറ്റാമിന്‍ എ, സി, ഇ, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ മാതളവും ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.
5. കിവി
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവി കഴിക്കുന്നത് ചര്‍മ്മത്തിനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
6. ആപ്പിള്‍
വിറ്റാമിന്‍ സി ഉള്‍പ്പെടെ നിരവധി ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുളളതാണ് ആപ്പിള്‍. ഇവ ചര്‍മ്മത്തിന്‍റെ മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
7. സ്ട്രോബെറി
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ സ്ട്രോബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.