video
play-sharp-fill

എറണാകുളം ചന്തയിൽ മിന്നൽ പരിശോധന; സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടി

എറണാകുളം ചന്തയിൽ മിന്നൽ പരിശോധന; സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും. ചമ്പക്കര മാർക്കറ്റിൽ ഇന്ന് പുലര്‍ച്ചെ കോർപ്പറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നത് തുടര്‍ന്നാൽ മാർക്കറ്റ് അടച്ചിടുമെന്ന് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി.

മാർക്കറ്റിനുള്ളിൽ മാസ്ക് ധരിക്കാതെ എത്തിയവർക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും നടപടി സ്വീകരിച്ചുവെന്നാണ് വിവരം . നിയന്ത്രണം പാലിക്കാതെ കച്ചവടം തുടർന്നാൽ കടകളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഡിസിപിയും അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കൊച്ചി ബ്രോഡ് വേ മാർക്കറ്റിൽ നിന്നും ശേഖരിച്ച 132 പേരുടെ സ്രവങ്ങൾ പരിശോധനക്കയച്ചതിൽ ഫലം വന്ന ഒൻപതെണ്ണം നെഗറ്റീവാണെന്ന് തെളിഞ്ഞിരുന്നു. കൊച്ചി നഗരത്തിലെ മാർക്കറ്റുകളിലും മാളുകളിലും നഗരസഭ സർശന നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യാപാര കേന്ദ്രങ്ങൾക്കെതിരെ ന നടപടി ഉണ്ടാകുമെന്ന് മേയേർ സൗമനി ജയിൻ അറയിച്ചു. നഗരസഭാ കെട്ടിടത്തിലേക്ക് സന്ദർശകരെ കയറ്റുന്നതിലും നിയന്ത്രണം ഉണ്ടാകും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പ്രവാസികൾക്ക് ആന്റിജൻ പരിശോധന തുടങ്ങി.