സീപ്ലെയിൻ പദ്ധതി; സിപിഐ സമരത്തിലേക്ക്; എഐടിയുസി ഒപ്പുശേഖരണം ആരംഭിച്ചു; ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് വ്യക്തമാക്കി
ആലപ്പുഴ: സീപ്ലെയ്ൻ പദ്ധതിക്കെതിരെ സമരപരിപാടിയിലേക്ക് കടക്കാൻ എഐടിയുസി. പദ്ധതിക്കെതിരെ AITUC യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം ആരംഭിച്ചു.
ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് വ്യക്തമാക്കി. നേരത്തെ സർക്കാറുമായി ചർച്ച നടത്തിയ ശേഷം സമരത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം.
സിഐടിയുവും എഐടിയുസിയും അടക്കമുള്ള വിവിധ മത്സ്യത്തൊഴിലാളി യൂണിയനുകൾ പങ്കെടുത്ത കോഡിനേഷൻ കമ്മിറ്റിയിൽ പ്ലൈനുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്ക സർക്കാരിനെ അറിയിക്കാൻ തീരുമാനിച്ചെങ്കിലും സമര പരിപാടിയിലേക്ക് നീങ്ങാൻ ആലോചന ഇല്ലായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം നിലപാട് കടിപ്പിക്കുകയാണ് സിപിഐ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഐ മുഖ പത്രത്തിൽ എഐടിയുസി നേതാവും സിപിഐ ജില്ലാ സെക്രട്ടറിയുമായ ടിജെ ആഞ്ചലോസ് എഴുതിയ ലേഖനത്തിലാണ് വിമർശനം.
തൊഴിലാളികൾ വികസന വിരുദ്ധരല്ലെന്നും അവരുടെ താത്പര്യം ഭരണവർഗം സംരക്ഷിക്കണമെന്നും ലേഖനത്തിൽ പറയുന്നു.
അതേസമയം, സീപ്ലെയിനിൽ മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ടെന്ന് സിപിഐ നേതാവ് മുല്ലക്കര രത്നാകരൻ വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് വേണ്ടത്
സമയവായം ഉണ്ടാക്കി മാത്രമേ ടൂറിസം നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. സാധരണക്കാരനാണ് ജലവുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ ജീവനോപാതിയെ ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ പോയാൽ അരക്ഷിതാവസ്ഥ ഉണ്ടാകും. അതിന് സർക്കാർ പരിഹാരം കാണണം മുല്ലക്കര രത്നാകരൻ പറഞ്ഞു.
സമരപരിപാടികളിലേക്ക് നീങ്ങിയിട്ടില്ലെങ്കിലും പദ്ധതി താൽക്കാലികമായി നിർത്തിവയ്ക്കണമെന്നാണ് സിഐടിയുവിന്റെ ആവശ്യം.
കോർഡിനേഷൻ കമ്മിറ്റിയുടെ ആശങ്കകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സിപ്ലെ യിനിൽ ഇനി സർക്കാർ എന്ത് നിലപാട് എടുക്കും എന്നതാണ് നോക്കി കാണേണ്ടത്.