play-sharp-fill
ദുരൂഹ ശ്മശാനങ്ങൾ പെരുകുന്നു; മഴപെയ്യുമ്പോൾ മണ്ണൊലിച്ചിറങ്ങി മൃതദേഹങ്ങൾ പുറത്തുവരുന്നു; മൃതദേഹങ്ങൾ എത്തുന്നത്  അന്യനാടുകളിൽ നിന്ന്.

ദുരൂഹ ശ്മശാനങ്ങൾ പെരുകുന്നു; മഴപെയ്യുമ്പോൾ മണ്ണൊലിച്ചിറങ്ങി മൃതദേഹങ്ങൾ പുറത്തുവരുന്നു; മൃതദേഹങ്ങൾ എത്തുന്നത് അന്യനാടുകളിൽ നിന്ന്.

സ്വന്തം ലേഖകൻ

പുൽപ്പള്ളി: വയനാട്ടിലെ കുറിച്ചിപ്പറ്റയിലെ സ്വകാര്യ ഭൂമിയിൽ ഇരുപതോളം ദുരൂഹ ശ്മശാനങ്ങൾ. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ഈ ശ്മശാനങ്ങളുടെ പ്രവർത്തനം എന്നാണ് നാട്ടുകാരുടെ പരാതി. ആരുമറിയാതെ രാത്രി കാലങ്ങളിലും മറ്റും ദുരൂഹമായി മൃതദേഹങ്ങൾ എത്തിച്ച് മറവ് ചെയ്യാറുണ്ടെന്നും പരിസരവാസികൾ പറയുന്നു.

കൃത്യമായി കുഴിപോലുമെടുക്കാത്തതെയാണ് മൃതദേഹങ്ങൾ മറവ് ചെയ്യുന്നത്. മഴ പെയ്യുമ്പോൾ മണ്ണൊലിച്ച് മൃതദേഹം പുറത്തെത്താറുണ്ടെന്നും തുറന്നുകിടക്കുന്ന കുഴിമാടത്തിൽനിന്ന് ദുർഗന്ധം വമിക്കുന്നതും, പാതി ദഹിപ്പിച്ച ശവശരീരങ്ങൾ പുറത്തുകിടക്കുന്നതും ഇവിടെ പതിവാണെന്നും പരിസരവാസികൾ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.ഐക്ക് പരാതി നൽകിയെങ്കിലും ആദ്യം പഞ്ചായത്തിന് പരാതി സമർപ്പിക്കാനാണ് സിഐ നിർദേശിച്ചിരിക്കുന്നത്. നാട്ടുകാർ ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു. പരാതി പിന്നീട്പ ഞ്ചായത്തിന് കൈമാറി.എന്നാൽ, ബോർഡ് യോഗം ചേർന്നതിനുശേഷം തീരുമാനം എടുക്കുമെന്ന മറുപടിയാണ് പഞ്ചായത്തിൽ നിന്നും ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു.