ഒടിടിയിൽ തരംഗമായി ഒറ്റ ഷോട്ടിൽ ഷൂട്ട്‌ ചെയ്ത മലയാളചിത്രം; ‘സീൽ’ ശ്രദ്ധ നേടി മുന്നേറുന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലയാള സിനിമയിൽ നിന്ന് ഒരു പരീക്ഷണ ചിത്രം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പരമ്പരാഗത ശൈലിയിൽ നിന്ന് മാറി കഥ പറയുകയും ഒരുക്കുകയും ചെയ്യുന്ന ചിത്രങ്ങളെ മലയാളി പ്രേക്ഷകർ എപ്പോഴും സ്വീകരിക്കാറുണ്ട്.

ഇപ്പോഴിതാ മേക്കിങ്ങിൽ അത്തരമൊരു പുതിയ പരീക്ഷണവുമായി എത്തിയ സീൽ എന്ന ചിത്രമാണ് സൂപ്പർ വിജയം നേടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗംഭീര മേക്കിങ്ങും കഥ പറച്ചിൽ രീതിയും കൊണ്ട് ശ്രദ്ധ നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ഒരു മണിക്കൂർ മാത്രം ദൈർഖ്യമുള്ള ഈ ചിത്രവും എത്തുന്നത്.

യൂട്യൂബ്, ടിക് ടോക് എന്നിവയിലൂടെ ശ്രദ്ധേയനായ അരുൺ പ്രദീപിനെ നായകനാക്കി കരുൺദാസ് ഒരുക്കിയ ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ഇതുവരെ ഒരു മലയാള ചിത്രവും നൽകാത്ത സിനിമാനുഭവമാണ്. ഒറ്റ ഷോട്ടിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ആദ്യം മുതൽ അവസാനം വരെ പ്രധാന കഥാപാത്രത്തെ നിർത്താതെ പിന്തുടരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലത്തിൽ വരുന്ന സംഭാഷണങ്ങൾ ഒഴിച്ച് നിർത്തിയാൽ ഒരൊറ്റ അഭിനേതാവ് മാത്രമേ ഉള്ളു എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്.

അതിമനോഹരമായി തന്നെ ഈ പരീക്ഷണ ചിത്രം ഒരുക്കിയിട്ടുണ്ട് കരുൺദാസ് എന്ന സംവിധായകൻ.
വളരെ ചെറിയ ബഡ്ജറ്റിലാണ് അത്യന്തം ത്രില്ലിംഗായ ചിത്രം അവർ ഒരുക്കിയത്. കൂടെ എന്ന ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്ത ചിത്രത്തിന് ഇതിനോടകം തന്നെ മൂന്നു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്.