തലസ്ഥാനത്തെ തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷം; പൊഴിയൂരില്‍ ആറ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു; 37 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: തലസ്ഥാനത്ത് തീരദേശ മേഖലയില്‍ കനത്ത കടലാക്രമണം.

പൊഴിയൂരില്‍ രൂക്ഷമായ തിരയടിയില്‍ ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടല്‍ പ്രക്ഷുബ്ദ്ധമായി തുടരുന്നതിനാല്‍ കടലെടുക്കാൻ സാദ്ധ്യതയുള്ള 37 കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. ബന്ധുവീടുകളിലും ക്യംപുകളിലേയ്ക്കുമാണ് ഇവരെ മാറ്റിയത്.

ഏഴ് കുടുംബങ്ങളാണ് നിലവില്‍ ക്യാംപില്‍ തങ്ങുന്നത്. കൂടുതല്‍ പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കും എന്നാണ് വിവരം.

കൊല്ലംകോട് നിന്നും തമിഴ്നാട് നീരോടിലേയ്ക്ക് പോകുന്ന റോഡിന്റെ ഒരു കിലോമീറ്ററോളം ഭാഗം പൂര്‍ണമായും കടലെടുത്തു.