play-sharp-fill
ആലപ്പുഴ പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു ;  25 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്

ആലപ്പുഴ പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു ; 25 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്

ആലപ്പുഴ : പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു. ഇന്ന് രാവിലെയാണ് തീരത്ത് നിന്ന് കടൽ 25 മീറ്ററോളം ഉൾവലിഞ്ഞത്. 100 മീറ്റർ പ്രദേശത്ത് ചെളിത്തട്ട് രൂപപ്പെട്ടിട്ടുണ്ട്. 10 ദിവസം മുൻപ് ഉൾവലിഞ്ഞ സ്ഥലത്തിന് സമീപമാണ് കടൽ വീണ്ടും ഉൾവലിഞ്ഞത്. ഇത് സ്വാഭാവികമായ പ്രതിഭാസമെന്നാണ് വിദഗ്ധർ പറയുന്നത്.

പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് പത്ത് ദിവസം മുമ്പ് കടൽ ഉൾവലിഞ്ഞത്. മൂന്ന് ദിവസമെടുത്താണ് അന്ന് കടൽ പൂർവസ്ഥിതിയിലായത്. അന്ന് ചെളി അടിഞ്ഞ് തീരത്തുറച്ച മത്സ്യ ബന്ധന ഉപകരണങ്ങൾ തീരത്തു നിന്ന് നീക്കം ചെയ്തു. കടൽ ഉൾവലിയുന്നതോടെ ചെളി അടിഞ്ഞു കൂടും ഇത് മത്സ്യത്തൊഴിലാളികളെയാണ് ഏറ്റവും അധികം ബാധിക്കുന്നത്.

ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലെന്നാണ് തീരവാസികൾ പറയുന്നതെങ്കിലും അന്തരീക്ഷത്തിലെ താപനില ഉയരുമ്പോൾ വേലിയിറക്കമുണ്ടായി കടൽ പിൻവലിയുന്നതായായാണ് വിദഗ്ധരുടെ അഭിപ്രായം. തോട്ടപ്പള്ളി, അമ്പലപ്പുഴ, പുന്നപ്ര ഭാഗങ്ങളിലും പലതവണ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group