കടൽ മാലിന്യത്തിൽ കേരളത്തിന് ഒന്നാം സ്ഥാനമെന്ന് എൻ.സി.സി.ആർ റിപ്പോർട്ട്
സ്വന്തം ലേഖകൻ
കൊച്ചി : കടൽ മാലിന്യത്തിൽ കേരളത്തിന് ഒന്നാം സ്ഥാനമെന്ന് നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് ( എൻ.സി.സി.ആർ ) റിപ്പോർട്ട്. ഇന്ത്യയിലുടനീളം നടത്തിയ കടൽത്തീര ശുചീകരണത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബീച്ചുകളിലെ മലിനീകരണ തോതിനെക്കുറിച്ച് പഠിക്കാനാണ് ശുചീകരണ പദ്ധതിക്ക് തുടക്കം കുറിച്ചതേ. ഇതോടൊപ്പം സമുദ്രവും കടൽത്തീരവും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും എൻ.സി.സി.ആർ. ഡയറക്ടർ എം.വി. രമണ പറഞ്ഞു.
ഇന്ത്യയിലെ 34 ബീച്ചുകളിൽ നിന്നായി 35 ടൺ മാലിന്യമാണ് നീക്കം ചെയ്തത്. ബീച്ച് മാലിന്യം കൂടുതൽ കേരളത്തിലാണ്. തമിഴ്‌നാട് ആണ് രണ്ടാം സ്ഥാനത്ത്. രണ്ടു മണിക്കൂറിനുള്ളിൽ കേരളത്തിലെ അഞ്ചു ബീച്ചുകളിലാണ് ശുചീകരണം നടത്തിയത്. ലഭിച്ചത് 9519 കിലോഗ്രാം മാലിന്യമാണ്. കൂടുതൽ മാലിന്യം ശേഖരിച്ചത് കോഴിക്കോട് സൗത്ത് ബീച്ചിൽ നിന്നാണ്. 8004 കിലോയാണ് ഇവിടെ നിന്ന് ലഭിച്ചത്. കൂടുതൽ മദ്യക്കുപ്പികൾ കിട്ടിയത് കഴക്കൂട്ടം, പെരുന്തുറ ബീച്ചുകളിൽ നിന്നാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group