എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്ര 26ന് കോട്ടയം ജില്ലയിൽ പ്രവേശിക്കും :
സ്വന്തം ലേഖകൻ
കോട്ടയം :രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന മുദ്രാവാക്യം ഉയർത്തി എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്ര 26ന് കോട്ടയം ജില്ലയിൽ പ്രവേശിക്കും. യാത്ര അന്നേദിവസം ഉച്ചകഴിഞ്ഞ് 3-ന് ഏറ്റുമാനൂർ പാറകണ്ടം ബൈപാസിൽ നിന്ന് ആരംഭിച്ച് കോട്ടയം ടൗൺ വഴി ചങ്ങനാശേരിയിൽ എത്തിച്ചേരും.
വൈകിട്ട് ആറിന് ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാൻഡ് മൈതാനത്തു ചേരുന്ന യോഗം എസ് ഡി പി ഐ ദേശീയ സെക്രട്ടറി അബ്ദുൾ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും.
ജാഥ ക്യാപ്റ്റൻ മൂവാറ്റുപുഴ അഷ്റഫ് മൗലവി, . വൈസ് ക്യാപ്റ്റൻ മാരായ തുളസി ധരൻ പള്ളിക്കൽ, റോയ് അറക്കൽ തുടങ്ങിയവർ പ്രസംഗിക്കും. ചങ്ങനാശ്ശേരിയിൽ ബഹുജന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് ,ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ , വൈസ് പ്രസിഡണ്ട് യു നവാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു