
കോട്ടയം : ആസന്നമായ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിലെ പത്ത് വാർഡുകളിൽ നിന്ന് പാർട്ടിയുടെ സ്ഥാനാർഥികൾ ജനവിധി തേടുമെന്ന് എസ്.ഡി.പി.ഐ കോട്ടയം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ഷഫീഖ് റസാഖ് വാർത്താ കുറിപ്പിൽ അറിയിച്ചു.
നിലവിൽ വിവേചന മില്ലാത്ത വികസനവും, ജനപക്ഷ സമീപനങ്ങളും അഴിമതി രഹിത രാഷ്ട്രീയവുമൊക്കെ ഉയർത്തി പിടിക്കുന്ന എസ്.ഡി.പി.ഐക്ക് ജനങ്ങളുടെ ഇടയിൽ സ്വീകാര്യതയും പിന്തുണയും വർധിച്ചിട്ടുണ്ടെന്ന് ഷഫീഖ് റസാഖ് പറഞ്ഞു.
കോട്ടയം നഗരസഭയിൽ എസ്.ഡി.പി.ഐ ജന പ്രതിനിധി വരുന്ന തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും, കണ്ണട ചിഹ്നത്തിൽ മത്സരിക്കുന്ന പാർട്ടിയുടെ സാരഥികളെ വിജയിപ്പിച്ചു നാടിനും ജനങ്ങൾക്കും ഉപകാരം ഉണ്ടാകുന്ന രാഷ്ട്രീയ സംസ്കാരത്തെ പിന്തുണക്കണമെന്നും ഷഫീഖ് റസാഖ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇലക്ഷൻ കമ്മിറ്റി കൺവീനർ അബ്ദുൽ റഹീം, അനസ് കെ എ, സിദ്ദിഖ്, എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട് എന്നും അറിയിച്ചു.