
കോട്ടയം: കുമരകത്തെ ബിജെപി-യു.ഡി.എഫ് കൂട്ടുകെട്ട് പ്രതിപക്ഷ നേതാവിന്റെ അറിവോടെയെന്ന് എസ്ഡിപിഐ.
ബി.ജെ.പിയുടെ പരസ്യ പിന്തുണ നേടിയാണ് യുഡിഎഫ് കുമരകത്ത് ഭരണത്തിൽ വന്നിരിക്കുന്നത്. ഇത് ബിജെപിയും യുഡിഎഫും തമ്മിലുള്ള ധാരണയുടെ വ്യക്തമായ തെളിവാണ്.
കോട്ടയം ജില്ലയുടെ അതിർത്തി പ്രദേശമായ കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐയുടെ പിന്തുണ നിരസിച്ഛ് രാജിവച്ചവർ കുമരകത്ത് രാജിവെക്കാത്തത് സംഘപരിവാറുമായുള്ള കൂട്ടുകെട്ടിന്റെ ഫലമായാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇത് അറിഞ്ഞില്ല എന്നു പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ് വരുംകാലയളവിൽ ഇതിന് പൊതുജനം മറുപടി നൽകുമെന്നും യു നവാസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപിയുമായി കൂട്ടുകൂടാൻ യുഡിഎഫിന് യാതൊരു മടിയും ഇല്ലാത്ത അവസ്ഥയാണ്. ജില്ലയിൽ പലയിടങ്ങളിലും എസ്ഡിപിഐയെ തോൽപ്പിക്കാൻ യുഡിഎഫും എൽഡിഎഫും ഒരുമിച്ച് നിൽക്കുമ്പോൾ ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാട് യുഡിഎഫ് തുടരുന്നതിന്റെ തെളിവാണ് കുമരകത്ത് ഉണ്ടായിരിക്കുന്നത്.
ഈരാറ്റുപേട്ട നഗരസഭയിൽ എസ്ഡിപിഐയെ തോൽപ്പിക്കാൻ ഒരുമിച്ച് നിന്നവർ കുമരകത്ത് ബിജെപിക്കൊപ്പം ചേരുന്ന കാഴ്ചയാണ് കാണുന്നത് എന്നും ഇത് പൊതുജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു




