
ഈരാറ്റുപേട്ട: ഫലസ്തീൻ ജനതയ്ക്ക് ജന്മനാട്ടിൽ അഭിമാനത്തോടെ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശ പോരാട്ടത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചും, ഇസ്രായേൽ നടത്തുന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഗസ ഐക്യദാർഡ്യ റാലി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പി.എം. സി. ജംഗ്ഷനിൽ നിന്നാരംഭിക്കും.
സെൻട്രൽ ജംഗ്ഷനിൽ ചേരുന്ന സമാപന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി. പി. അജ്മൽ വിഷയാവതരണം നടത്തും.