ജനമുന്നേറ്റ യാത്ര: എസ്.ഡി.പി.ഐ. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി; ജില്ലാ കമ്മിറ്റി അംഗം സഫീർ കുരുവനാൽ ഉദ്ഘാടനം നിർവഹിച്ചു

Spread the love

ഈരാറ്റുപേട്ട : രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചരണാർത്ഥം എസ്ഡിപിഐ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി വാഹന പ്രചരണ ജാഥ എരുമേലിമുട്ട പള്ളിയിൽ ജില്ലാ കമ്മിറ്റി അംഗം സഫീർ കുരുവനാൽ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

മണ്ഡലം വൈസ് പ്രസിഡന്റ് സുനീർ പാറത്തോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം നസീമഷാനവാസ്, വിമൺ ഇന്ത്യാ മൂവ്മെന്റ പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ ഷൈലറഷീദ്, എസ്.ഡി.പി.ഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി, സി.എച്ച്. ഹസീബ് , അയ്യൂബ് ഖാൻ കാസിം, പാറത്തോട് ഗ്രാമ പഞ്ചായത്തഗം കെ.യു. അലിയാർ, ഇസ്മായിൽ കീഴേടം, എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

കോർണ്ണർ യോഗങ്ങൽ ശേഷം ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. സംസാരിച്ചു
ഫാഷിസ്റ്റ് ശക്തികളിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കാൻ മുഴുവൻ മതേതര ശക്തികളും ഒന്നിക്കണമെന്ന് ജാഥ ക്യാപ്റ്റൻ ഹലീൽ തലപള്ളിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി.എസ്. ഹിലാൽ, ഷാഹിദ് മറ്റയ്ക്കാട്, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, നസീറ സുബൈർ, ഫാത്തിമ ഷാഹുൽ , നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹിൻ എന്നിവർ പരിപാടികൾക്ക് നേതൃതം നൽകി.